+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​നി അ​മ്മ​യു​ടെ വി​ലാ​സം; രാ​ഹു​ൽ ഗാ​ന്ധി ഔ​ദ്യോ​ഗി​ക വ​സ​തി ഒ​ഴി​ഞ്ഞു

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഡ​ൽ​ഹി​യി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി ഒ​ഴി​ഞ്ഞു. ഡ​ൽ​ഹി തു​ഗ്ല​ക് ലൈ​നി​ലെ 12 ാം ന​മ്പ​ർ വീ​ടൊ​ഴി​ഞ്ഞ അ​ദ്ദേ​ഹം താ​ക്കോ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി. വീ​
ഇ​നി അ​മ്മ​യു​ടെ വി​ലാ​സം; രാ​ഹു​ൽ ഗാ​ന്ധി ഔ​ദ്യോ​ഗി​ക വ​സ​തി ഒ​ഴി​ഞ്ഞു
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഡ​ൽ​ഹി​യി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി ഒ​ഴി​ഞ്ഞു. ഡ​ൽ​ഹി തു​ഗ്ല​ക് ലൈ​നി​ലെ 12 ാം ന​മ്പ​ർ വീ​ടൊ​ഴി​ഞ്ഞ അ​ദ്ദേ​ഹം താ​ക്കോ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി. വീ​ടൊ​ഴി​യാ​നു​ള്ള സ​മ​യം ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് അ​ദ്ദേ​ഹം താ​ൻ 18 വ​ർ​ഷ​ത്തോ​ളം ക​ഴി​ഞ്ഞ ഒ​ദ്യോ​ഗി​ക വ​സ​തി​യു​ടെ പ​ടി​യി​റ​ങ്ങി​യ​ത്.

ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളാ​ണ് ത​നി​ക്ക് ഈ ​വീ​ട് ന​ൽ​കി​യ​തെ​ന്നും അ​തി​ന് അ​വ​രോ​ട് ന​ന്ദി പ​റ​യു​ക​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. സ​ത്യം പ​റ​ഞ്ഞ​തി​ന്‍റെ വി​ല​യാ​ണ് താ​ൻ ന​ൽ​കു​ന്ന​ത്. അ​തി​ന്‍റെ വി​ല ന​ൽ​കാ​ൻ ഇനിയും താ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​മ്മ​യും മു​ൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യു​മാ​യ സോ​ണി​യ ഗാ​ന്ധി​യു​ടെ വ​സ​തി​യാ​യ 10 ജ​ൻ​പ​ഥി​ലേ​ക്കാ​ണ് രാ​ഹു​ൽ താ​മ​സം മാ​റു​ന്ന​ത്. വീ​ടൊ​ഴി​യു​ന്ന സ​മ​യം രാ​ഹു​ലി​നൊ​പ്പം അ​മ്മ സോ​ണി​യ ഗാ​ന്ധി, സ​ഹോ​ദ​രി​യും കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി, കെ.​സി.​വേ​ണു​ഗോ​പാ​ൽ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു.

ലോ​ക്സ​ഭ​യി​ൽ നി​ന്ന് അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഒ​ദ്യോ​ഗി​ക വ​സ​തി ഒ​ഴി​യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ രാ​ഹു​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. മോ​ദി പ​രാ​മ​ർ​ശ​ത്തി​ൽ സൂ​റ​ത്ത് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ര​ണ്ടു വ​ർ​ഷ​ത്തെ ത​ട​വി​നു ശി​ക്ഷി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ൽ എം​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട​ത്. തൊ​ട്ടു​പി​ന്നാ​ലെ എം​പി എ​ന്ന നി​ല​യി​ൽ അ​നു​വ​ദി​ച്ച വ​സ​തി ഒ​ഴി​യ​ണ​മെ​ന്ന് ലോ​ക്സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ഹു​ൽ 2004ൽ ​അ​മേ​ഠി​യി​ൽ നി​ന്ന് ആ​ദ്യ​മാ​യി പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യി തു​ഗ്ല​ക് ലൈ​ൻ 12 ല​ഭി​ച്ച​ത്.
More in Latest News :