+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഒ​രു​ക്കു​ന്ന​ത് ക​ന​ത്ത സു​ര​ക്ഷ​യെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ

കൊ​ച്ചി: കേ​ര​ള​ത്തി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കാ​യി ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കു​ന്ന​തെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കെ. ​സേ​തു​രാ​മ​ൻ. ര​ണ്ടാ​യി​ര​ത്തി​ല
പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഒ​രു​ക്കു​ന്ന​ത് ക​ന​ത്ത സു​ര​ക്ഷ​യെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ
കൊ​ച്ചി: കേ​ര​ള​ത്തി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കാ​യി ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കു​ന്ന​തെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കെ. ​സേ​തു​രാ​മ​ൻ. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പോ​ലീ​സു​കാ​രെ സു​ര​ക്ഷ​യ്ക്കാ​യി വി​ന്യ​സി​ക്കും. പ​ഴു​ത​ട​ച്ച സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച ഉ​ന്ന​ത​ത​ല​യോ​ഗം ചേ​രു​മെ​ന്നും സേ​തു​രാ​മ​ൻ അ​റി​യി​ച്ചു. അ​തേ​സ​മ​യം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യു​ടെ കേ​ര​ള സ​ന്ദ​ര്‍​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളി​ല്‍ പോ​ലീ​സി​ന് ഗു​രു​ത​ര സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യി. എ​ഡി​ജി​പി ഇ​ന്‍റ​ലി​ജ​ൻ​സ് ത​യാ​റാ​ക്കി​യ സു​ര​ക്ഷാ സ്‌​കീം ചോ​ര്‍​ന്നു.

പ്ര​ധാ​ന​മ​ന്ത്രി​യ്ക്കാ​യി ഒ​രു​ക്കു​ന്ന പോ​ലീ​സ് സു​ര​ക്ഷ​യു​ടെ സ​മ​ഗ്ര​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ 49 പേ​ജു​ള്ള റി​പ്പോ​ര്‍​ട്ടാ​ണ് ചോ​ര്‍​ന്ന​ത്. സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പൂ​ര്‍​ണ വി​വ​ര​ങ്ങ​ള​ട​ക്കം പു​റ​ത്തു​വ​ന്നു. സം​ഭ​വ​ത്തി​ല്‍ ഇ​ന്‍റ​ലി​ജ​ൻ​സ് എ​ഡി​ജി​പി ടി.​കെ. വി​നോ​ദ് കു​മാ​ര്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :