തിരുവനന്തപുരം: റമസാൻ വ്രതം പൂർത്തിയാക്കി കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഇന്ന് ആഘോഷിക്കും. സംസ്ഥാനത്ത് ചെറിയ പെരുന്നാളിന്റെ ഭാഗമായി വിവിധയിടങ്ങളിൽ ഈദ് നമസ്കാരം നടക്കും.
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന ഈദ് ഗാഹിന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിനേതൃത്വം നൽകും. കൊല്ലം ബീച്ചിലെ പെരുന്നാൾ നിസ്കാരത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു. വ്രതാനുഷ്ഠാനത്തിലൂടെ ആർജ്ജിച്ച സ്വയം നവീകരണം മുൻപോട്ടുള്ള ജീവിതത്തിൽ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താൻ വിശ്വാസികൾക്ക് സാധിക്കണം. അപ്പോൾ മാത്രമേ അതിന്റെ മഹത്വം കൂടുതൽ തിളക്കത്തോടെ പ്രകാശിക്കുകയുള്ളൂ. ആ വെളിച്ചം ഈ ലോകത്തെ പ്രകാശപൂർണമാക്കട്ടെ. നന്മയും ഒരുമയും പുലരുന്ന ലോകം നമുക്കൊരുമിച്ചു പടുത്തുയർത്താമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.