+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ൾ​ഗേ​റി​യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ റ​ഷ്യ​ൻ കോ​ട​തി​യു​ടെ നി​ർ​ദേ​ശം

മോ​സ്കോ: അ​ന​ധി​കൃ​ത​മാ​യി റ​ഷ്യ​യു​ടെ അ​തി​ർ​ത്തി ക​ട​ന്ന ബ​ൾ​ഗേ​റി​യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ റ​ഷ്യ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ബ​ൾ​ഗേ​റി​യ​ൻ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ജേ​ണ​ലി​
ബ​ൾ​ഗേ​റി​യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ റ​ഷ്യ​ൻ കോ​ട​തി​യു​ടെ നി​ർ​ദേ​ശം
മോ​സ്കോ: അ​ന​ധി​കൃ​ത​മാ​യി റ​ഷ്യ​യു​ടെ അ​തി​ർ​ത്തി ക​ട​ന്ന ബ​ൾ​ഗേ​റി​യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ റ​ഷ്യ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ബ​ൾ​ഗേ​റി​യ​ൻ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ജേ​ണ​ലി​സ്റ്റ് ക്രി​സ്റ്റോ ഗ്രോ​സെ​വി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ മോ​സ്കോ കോ​ട​തി വെ​ള്ളി​യാ​ഴ്ച​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

ബെ​ല്ലിം​ഗ്കാ​റ്റ് വാ​ർ​ത്താ ഏ​ജ​ൻ​സി​ക്ക് വേ​ണ്ടി ക്രി​സ്റ്റോ അ​തി​ർ​ത്തി ക​ട​ന്ന് വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​ണ് റ​ഷ്യ​യെ ചൊ​ടി​പ്പി​ച്ച​ത്. കൂ​ടാ​തെ, 2021-ൽ ​റ​ഷ്യ​യി​ൽ നി​ന്നും പോ​യ ഒ​രു റ​ഷ്യ​ൻ മാ​ധ്യ​മ​ത്തി​ന്‍റെ എ​ഡി​റ്റ​റാ​യ റോ​മ​ൻ ഡോ​ബ്രോ​ഖോ​ട്ടോ​വി​നെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച​തി​ന് ഗ്രോ​സെ​വി​നെ​തി​രെ കു​റ്റം ചു​മ​ത്ത​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് യു​എ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഇ​വാ​ൻ ഗെ​ർ​ഷ്‌​കോ​വി​ച്ചി​നെ അ​റ​സ്റ്റ് ചെ​യ്ത് മൂ​ന്നാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് ക്രി​സ്റ്റോ ഗ്രോ​സെ​വി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ റ​ഷ്യ​ൻ കോ​ട​തി ഉ​ത്ത​ര​വി​ടു​ന്ന​ത്.

അ​ല​ക്സി ന​വ​ൽ​നി​യു​ടെ വി​ഷ​ബാ​ധ, മു​ൻ റ​ഷ്യ​ൻ ഡ​ബി​ൾ ഏ​ജ​ന്‍റ് സെ​ർ​ജി സ്‌​ക്രി​പാ​ലി​ന് വി​ഷം ന​ൽ​കി​യ സം​ഭ​വം, കി​ഴ​ക്ക​ൻ യു​ക്രെ​യ്‌​നി​ന് മു​ക​ളി​ലൂ​ടെ പ​റ​ന്ന യാ​ത്രാ വി​മാ​നം ത​ക​ർ​ത്ത സം​ഭ​വം എ​ന്നി​വ ഗ്രോ​സെ​വ് അ​ന്വേ​ഷി​ക്കു​ക​യും റ​ഷ്യ​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും റ​ഷ്യ നി​ഷേ​ധി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.
More in Latest News :