ചെന്നൈ: ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വിജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 134 റൺസിൽ ഒതുങ്ങി.
ചെന്നൈ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്തി എട്ട് പന്ത് ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടന്നു. ഡവൺ കോൺവെയുടെ അർധ സെഞ്ചുറിയാണ് (പുറത്താകാതെ 77) ചെന്നൈ സൂപ്പർ കിംഗ്സിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചത്.
ചെറു വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്കു ഗംഭീര തുടക്കമാണ് ഋതുരാജ് ഗെയ്ക്വാദും (35) കോൺവെയും ചേർന്ന് നൽകിയത്. ഹൈദരാബാദ് നിരയിൽ അഭിഷേക് ശർമ (38) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് ഹൈദരാബാദിനെ വരിഞ്ഞുമുറുക്കിയത്.