+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സി​ന് അ​നു​മ​തി; ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ കെ​എ​സ്ആ​ര്‍​ടി​സി സു​പ്രീം​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സ് ന​ട​ത്താ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ കെ​എ​സ്ആ​ര്‍​ടി​സി സു​പ്രീം​കോ​ട​തി​യി​ല്‍. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് കോ​ര്‍​പ​റേ​ഷ​ന
സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സി​ന് അ​നു​മ​തി; ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ കെ​എ​സ്ആ​ര്‍​ടി​സി സു​പ്രീം​കോ​ട​തി​യി​ല്‍
ന്യൂ​ഡ​ല്‍​ഹി: സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സ് ന​ട​ത്താ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ കെ​എ​സ്ആ​ര്‍​ടി​സി സു​പ്രീം​കോ​ട​തി​യി​ല്‍. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് കോ​ര്‍​പ​റേ​ഷ​ന് വ​ലി​യ തി​രി​ച്ച​ടി ഉ​ണ്ടാ​ക്കു​മെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

140 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​ര​ത്തേ​യ്ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് പെ​ര്‍​മി​റ്റ് പു​തു​ക്കി ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്ത് സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യി​ല്‍​നി​ന്ന് അ​നു​കൂ​ല വി​ധി​യു​ണ്ടാ​യ​ത്. ഇ​തി​നെ​തി​രെ​യാ​ണ് കെ​എ​സ്ആ​ര്‍​ടി​സി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം എ​ന്ന നി​ല​യി​ല്‍ ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സ് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. സ്വ​കാ​ര്യ ബ​സു​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ന​ട​ത്തി​യ​തു​കൊ​ണ്ടാ​ണ് ഗ​താ​ഗ​ത വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

നി​ല​വി​ല്‍ 13000 കോ​ടി​യു​ടെ ന​ഷ്ട​ത്തി​ലോ​ടു​ന്ന കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ നി​ല​നി​ല്‍​പ്പി​ന് ത​ന്നെ ഭീ​ഷ​ണി​യാ​കു​ന്ന​താ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വെ​ന്നും ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
More in Latest News :