+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​റി​ച്ചു​പോ​യ പ​ന്തെ​ടു​ക്കാ​ൻ ചെ​ന്ന​പ്പോ​ൾ അ​യ​ൽ​വാ​സി വെ​ടി​വ​ച്ചു; നാ​ലു പേ​ർ​ക്ക് പ​രി​ക്ക്

നോ​ർ​ത്ത് ക​രോ​ളി​ന: ക​ളി​ക്കു​ന്ന​തി​നി​ടെ തെ​റി​ച്ചു​പോ​യ ബാ​സ്ക്ക​റ്റ് ബോ​ൾ എ​ടു​ക്കാ​ൻ ചെ​ന്ന ആ​റു വ​യ​സു​കാ​രി​ക്കും അ​ച്ഛ​നും നേ​രെ അ​യ​ൽ​വാ​സി വെ​ടി​യു​തി​ർ​ത്തു. അ​മേ​രി​ക്ക​യി​ലെ നോ​ർ​ത്ത് ക​
തെ​റി​ച്ചു​പോ​യ പ​ന്തെ​ടു​ക്കാ​ൻ ചെ​ന്ന​പ്പോ​ൾ അ​യ​ൽ​വാ​സി വെ​ടി​വ​ച്ചു; നാ​ലു പേ​ർ​ക്ക് പ​രി​ക്ക്
നോ​ർ​ത്ത് ക​രോ​ളി​ന: ക​ളി​ക്കു​ന്ന​തി​നി​ടെ തെ​റി​ച്ചു​പോ​യ ബാ​സ്ക്ക​റ്റ് ബോ​ൾ എ​ടു​ക്കാ​ൻ ചെ​ന്ന ആ​റു വ​യ​സു​കാ​രി​ക്കും അ​ച്ഛ​നും നേ​രെ അ​യ​ൽ​വാ​സി വെ​ടി​യു​തി​ർ​ത്തു. അ​മേ​രി​ക്ക​യി​ലെ നോ​ർ​ത്ത് ക​രോ​ളി​ന​യി​ലാ​ണ് സം​ഭ​വം. വെ​ടി​വ​യ്പി​ൽ ഒ​രു പു​രു​ഷ​നും സ്ത്രീ​ക്കും കൂ​ടി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

പ്ര​തി​യാ​യ റോ​ബ​ർ​ട്ട് ലൂ​യി​സ് സിം​ഗി​ൾ​ട്ട​റി (24‌) ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സിം​ഗി​ൾ​ട്ട​റി​ക്കെ​തി​രെ നാ​ലു ഫ​സ്റ്റ് ഡി​ഗ്രി കൊ​ല​പാ​ത​ക കു​റ്റ​മാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള ഉ​ദ്ദേ​ശ​ത്തോ​ടെ മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നും തോ​ക്ക് കൈ​വ​ശം വ​ച്ച​തി​നും ര​ണ്ട് കു​റ്റ​ങ്ങ​ളും കൂ​ടി ചു​മ​ത്തി​യി​ട്ടു​ണ്ട്.‌

ഗാ​സ്റ്റ​ൺ കൗ​ണ്ടി​യി​ൽ ചൊ​വ്വാ​ഴ്ച പ്ര​ദേ​ശി​ക സ​മ​യം രാത്രി 7.44നാ​ണ് സം​ഭ​വം. ബാ​സ്ക്ക​റ്റ് ബോ​ൾ ക​ളി​ക്കു​ന്ന​തി​ടെ പ​ന്ത് അ​യ​ൽ​വാ​സി​യാ​യ സിം​ഗി​ൾ​ട്ട​റി മു​റ്റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണു. അ​ത് എ​ടു​ക്കാ​ൻ പോ​യ കു​ട്ടി​ക​ൾ​ക്ക് നേ​രെ സിം​ഗി​ൾ​ട്ട​റി തോ​ക്കെ​ടു​ത്ത് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളെ ര​ക്ഷ​പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​ടെ മ​റ്റു​ള്ള​വ​ർ​ക്കും വെ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു.
‌‌‌
പ്ര​തി​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് ഗാ​സ്റ്റ​ൺ കൗ​ണ്ടി പോ​ലീ​സ് ചീ​ഫ് സ്റ്റീ​ഫ​ൻ സി​ൽ ബു​ധ​നാ​ഴ്ച പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ കാ​മു​കി​യെ സ്ലെ​ഡ്ജ് ഹാ​മ​ർ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​തി​ന് പ്ര​തി​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി വ​ന്നി​രു​ന്നു.
More in Latest News :