+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​ജ് ക​ര്‍​മ​ത്തി​നു കേ​ര​ള​ത്തി​ൽ ​നി​ന്ന് 10,331 പേ​ര്‍

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തു​നി​ന്ന് ഇ​ത്ത​വ​ണ ഹ​ജ് ക​ര്‍​മ​ത്തി​ന് 10331 പേ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി സം​സ്ഥാ​ന ഹ​ജ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി.​മു​ഹ​മ്മ​ദ് ഫൈ​സി​യും ഹ​ജ് ക​മ്മി​റ്റി
ഹ​ജ് ക​ര്‍​മ​ത്തി​നു കേ​ര​ള​ത്തി​ൽ ​നി​ന്ന് 10,331 പേ​ര്‍
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തു​നി​ന്ന് ഇ​ത്ത​വ​ണ ഹ​ജ് ക​ര്‍​മ​ത്തി​ന് 10331 പേ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി സം​സ്ഥാ​ന ഹ​ജ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി.​മു​ഹ​മ്മ​ദ് ഫൈ​സി​യും ഹ​ജ് ക​മ്മി​റ്റി അം​ഗം പി.​ടി.​എ. റ​ഹിം എം​എ​ല്‍​എ​യും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള സാ​ങ്കേ​തി​ക പ​ഠ​ന ക്ലാ​സു​ക​ള്‍ 24ന് ​രാ​വി​ലെ പ​ത്തി​ന് കോ​ട്ട​ക്ക​ല്‍ പി.​എം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​യ് ര​ണ്ടി​നു​ള്ളി​ല്‍ പ​ഠ​ന​ക്ലാ​സു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കും.

ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 6094 പേ​രെ​യാ​ണു തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. സ്ത്രീ​ക​ള്‍ ഒ​റ്റ​യ്ക്കു​ള്ള വി​ഭാ​ഗ​ത്തി​ല്‍ 2807 പേ​ര്‍​ക്കും 70 വ​യ​സു വി​ഭാ​ഗ​ത്തി​ല്‍ 1430 പേ​ര്‍​ക്കും ന​റു​ക്കെ​ടു​പ്പി​ല്‍ അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. കൊ​ച്ചി എം​ബാ​ര്‍​ക്കേ​ഷ​ന്‍ പോ​യി​ന്‍റി​ല്‍​നി​ന്ന് 2213 പേ​രും ക​ണ്ണൂ​രി​ല്‍​നി​ന്ന് 1796 പേ​രും കോ​ഴി​ക്കോ​ട്ടു​നി​ന്ന് 6322 പേ​രും ഹ​ജ് ക​ര്‍​മ​ത്തി​നു പോ​കും.

മേ​യ് 20ന് ​ശേ​ഷം മ​ക്ക​യി​ലേ​ക്കാ​ണ് ഇ​ത്ത​വ​ണ​ത്തെ യാ​ത്ര. നേ​ര​ത്തെ ഇ​ത് മ​ദീ​ന​യി​ലേ​ക്കാ​യി​രു​ന്നു. ഇ​തി​നു​ള്ള വി​മാ​ന​ങ്ങ​ള്‍ ചാ​ര്‍​ട്ട​ര്‍ ചെ​യ്തു​ക​ഴി​ഞ്ഞു​വെ​ന്ന് അ​വ​ര്‍ അ​റി​യി​ച്ചു.
More in Latest News :