കൊച്ചി: വന്ദേഭാരത് ട്രെയിന്‍ കേരളം നേരത്തേ ആവശ്യപ്പെട്ടിരുന്നതാണെന്നും ഇത്രയും വൈകിയതു കേന്ദ്രത്തിന് സംസ്ഥാനത്തോടുള്ള അവഗണന മൂലമാണെന്നും മന്ത്രി വി.എന്‍. വാസവന്. വന്ദേഭാരത് കേരളത്തിനു ലഭിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍, നിര്‍ദിഷ്ട വേഗത കൈവരിക്കാനായില്ലെങ്കില് അതുകൊണ്ട് പ്രയോജനമില്ല.
സംസ്ഥാനത്തെ റെയില്‍പാതകളിലെ ഇരുന്നൂറിലേറെ വളവുകള്‍ നിവര്‍ത്തി 160 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കണമെങ്കില്‍ ചുരുങ്ങിയത് പത്തു വര്‍ഷം വേണ്ടിവരുമെന്നാണു മെട്രോമാന് ഇ. ശ്രീധരന് പറഞ്ഞത്. 130 കിലോമീറ്റര്‍ വേഗതയിലെത്തിക്കാന് നാലുവര്‍ഷം വേണമെന്നു റെയില്‍വേ മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
പാളങ്ങളുടെ വളവുകള്‍ നിവര്‍ത്തേണ്ടി വരുമ്പോള്‍ സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ ഏറെയുണ്ടെന്നും എറണാകുളം പ്രസ്ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.