+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​ക്ക് ആ​ദ്യ ജ​യം

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് ജ​യം. സീ​സ​ണി​ലെ ഡ​ൽ​ഹി​യു​ടെ ആ​ദ്യ ജ​യ​മാ​ണി​ത്. സ്കോ​ർ: കോ​ൽ​ക്ക​ത്ത 12710 (20), ഡ​ൽ​ഹി 1283 (19.2
ഡ​ൽ​ഹി​ക്ക് ആ​ദ്യ ജ​യം
ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് ജ​യം. സീ​സ​ണി​ലെ ഡ​ൽ​ഹി​യു​ടെ ആ​ദ്യ ജ​യ​മാ​ണി​ത്. സ്കോ​ർ: കോ​ൽ​ക്ക​ത്ത 127-10 (20), ഡ​ൽ​ഹി 128-3 (19.2).

മ​ഴ​യെ തു​ട​ർ​ന്നു വൈ​കി ആ​രം​ഭി​ച്ച ക​ളി​യി​ൽ ടോ​സ് നേ​ടി​യ ഡ​ൽ​ഹി കോ​ൽ​ക്ക​ത്ത​യെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. കോ​ൽ​ക്ക​ത്ത​യ്ക്കാ​യി ഓ​പ്പ​ണ​ർ ജ​യ്സ​ണ്‍ റോ​യി 39 പ​ന്തി​ൽ 43 റ​ണ്‍​സെ​ടു​ത്ത് ടോ​പ് സ്കോ​റ​റാ​യി. മ​ൻ​ദീ​പ് സിം​ഗ് 12 റ​ണ്‍​സും നേ​ടി. ആ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ക​രു​ത​ലോ​ടെ ക​ളി​ച്ച ആ​ന്ദ്രെ റ​സ​ൽ (31 പ​ന്തി​ൽ 38) ആ​ണ് കോ​ൽ​ക്ക​ത്ത​യെ നൂ​റ് ക​ട​ത്തി​യ​ത്. മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഡ​ൽ​ഹി​ക്കാ​യി ഇ​ഷാ​ന്ത് ശ​ർ​മ, ആ​ൻ‌റി​ച്ച് നോ​ർ​ട്ട്ജെ, അ​ക്സ​ർ പ​ട്ടേ​ൽ, കു​ൽ​ദീ​പ് യാ​ദ​വ് എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഡ​ൽ​ഹി​ക്കാ​യി നാ​യ​ക​ൻ ഡേ​വി​ഡ് വാ​ർ​ണ​ർ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. 41 പ​ന്തി​ൽ 11 ഫോ​റു​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ വാ​ർ​ണ​ർ 57 റ​ണ്‍​സെ​ടു​ത്തു. പൃ​ഥ്വി ഷാ 13 ​റ​ണ്‍​സും മ​നീ​ഷ് പാ​ണ്ഡെ 21 റ​ണ്‍​സും നേ​ടി. പു​റ​ത്താ​കാ​തെ അ​ക്സ​ർ പ​ട്ടേ​ൽ 19 റ​ണ്‍​സും ല​ളി​ത് യാ​ദ​വ് നാ​ല് റ​ണ്‍​സു​മെ​ടു​ത്ത് ഡ​ൽ​ഹി വി​ജ​തീ​ര​ത്ത് എ​ത്തി​ച്ചു.

കോ​ൽ​ക്ക​ത്ത​യ്ക്കാ​യി നാ​യ​ക​ൻ നി​തീ​ഷ് റാ​ണ, അ​നു​കു​ൽ റോ​യി, വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
More in Latest News :