+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ജെ​പി​യു​ടെ യു​വം പ​രി​പാ​ടി​ക്കു ബ​ദ​ലാ​യി കോ​ണ്‍​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​ങ്കെ​ടു​പ്പി​ച്ചു ബി​ജെ​പി സം​ഘ​ടി​പ്പി​ക്കു​ന്ന യു​വം പ​രി​പാ​ടി​ക്കു ബ​ദ​ലാ​യി രാ​ഹു​ൽ ഗാ​ന്ധി​യെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് മേ​യി​ൽ
ബി​ജെ​പി​യു​ടെ യു​വം പ​രി​പാ​ടി​ക്കു ബ​ദ​ലാ​യി കോ​ണ്‍​ഗ്ര​സ്
തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​ങ്കെ​ടു​പ്പി​ച്ചു ബി​ജെ​പി സം​ഘ​ടി​പ്പി​ക്കു​ന്ന യു​വം പ​രി​പാ​ടി​ക്കു ബ​ദ​ലാ​യി രാ​ഹു​ൽ ഗാ​ന്ധി​യെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് മേ​യി​ൽ കൊ​ച്ചി​യി​ൽ വ​ന്പ​ൻ യു​വ​ജ​ന സ​മ്മേ​ള​നം ന​ട​ത്താ​ൻ കോ​ണ്‍​ഗ്ര​സ്. കൂ​ടാ​തെ മേ​യ് ഒ​ന്പ​ത്, 10 തീ​യ​തി​ക​ളി​ൽ ച​ര​ൽ​ക്കു​ന്നി​ൽ ചി​ന്ത​ൻ ശി​ബ​ർ 2 സം​ഘ​ടി​പ്പി​ക്കും.

കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടി​വ് ത​ലം മു​ത​ൽ അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ലു​ള്ള​വ​ർ വ​രെ ഇ​തി​ൽ പ​ങ്കെ​ടു​ക്കും. കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.

തൊ​ഴി​ലി​ല്ലാ​യ്മ സൃ​ഷ്ടി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ സാ​ന്പ​ത്തി​ക ന​യ​ങ്ങ​ളും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളും തു​റ​ന്നു​കാ​ട്ടു​മെ​ന്ന് യോ​ഗ​തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് കെ​പി​സി​സി അധ്യക്ഷൻ കെ. ​സു​ധാ​ക​ര​ൻ എം​പി പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​നെ​യും യു​ഡി​എ​ഫി​നെ​യും ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ ബി​ജെ​പി​യും സി​പി​എ​മ്മും ഒ​രു മെ​യ്യോ​ടെ ന​ട​പ്പാ​ക്കു​ന്ന അ​ജ​ൻ​ഡ ജ​ന​മ​ധ്യ​ത്തി​ൽ തു​റ​ന്നു​കാ​ട്ടും. ബി​ജെ​പി​യും സി​പി​എ​മ്മും ത​മ്മി​ലു​ള്ള ഐ​ക്യം സം​സ്ഥാ​ന​ത്തും കേ​ന്ദ്ര​ത്തി​ലും പൂ​ർ​ണ​മാ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
More in Latest News :