കൊല്ലം: പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ കേരളത്തിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി കർണാടക പോലീസ് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പരിശോധന നടത്തി. കൊല്ലം അൻവാർശേരിയിലെ മഅദനിയുടെ വീട്, മഅദനിയുടെ പിതാവ് താമസിക്കുന്ന വീട്, ഉമ്മയുടെ കബർ ഉള്ള സ്ഥലം എന്നിവിടങ്ങളിലെ സുരക്ഷ വിലയിരുത്തി.
സുരക്ഷചുമതലയുള്ള കർണാടക പോലീസിലെ ഐജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മഅദനിയുടെ എറണാകുളത്തെ വീടും കർണാടക പോലീസിന്റെ പട്ടികയിൽ ഉണ്ട്. ഐജിയുടെ റിപ്പോർട്ട് വിലയിരുത്തിയാകും യാത്രാ തീയതി തീരുമാനിക്കുക.
അസുഖബാധിതനായ പിതാവിനെ കാണുന്നതിന് ജൂലൈ 10 വരെ കേരളത്തിൽ തങ്ങാൻ മഅദനിക്ക് സുപ്രീം കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.