+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന് യാ​ത്ര​യ​യ​പ്പ്: ചോ​ദി​ക്കേ​ണ്ട​ത് ത​ന്നോ​ട​ല്ലെ​ന്നു ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​മ​ണി​കു​മാ​റി​നു സം​സ്ഥാ​ന സ​ർ​ക്കാ​ർ യാ​ത്ര​യ​യ​പ്പു ന​ൽ​കി​യെ​ങ്കി​ൽ അ​തി​നെ​ക്കു​റി​ച്ചു ത​ന്നോ​ട​ല്ല, ജു​ഡീ​ഷറി​യോ​ടാ​ണ് ചോ​ദി​ക്കേ​ണ്
ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന് യാ​ത്ര​യ​യ​പ്പ്: ചോ​ദി​ക്കേ​ണ്ട​ത് ത​ന്നോ​ട​ല്ലെ​ന്നു ഗ​വ​ർ​ണ​ർ
തി​രു​വ​ന​ന്ത​പു​രം: ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​മ​ണി​കു​മാ​റി​നു സം​സ്ഥാ​ന സ​ർ​ക്കാ​ർ യാ​ത്ര​യ​യ​പ്പു ന​ൽ​കി​യെ​ങ്കി​ൽ അ​തി​നെ​ക്കു​റി​ച്ചു ത​ന്നോ​ട​ല്ല, ജു​ഡീ​ഷറി​യോ​ടാ​ണ് ചോ​ദി​ക്കേ​ണ്ട​തെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. തി​രു​വ​ന​ന്ത​പു​ര​ത്തു മ​ട​ങ്ങി എ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു.

ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നു സ​ർ​ക്കാ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത് ത​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യം പ​റ​യാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​ദ്യം പ​റ​ഞ്ഞു. നി​യ​മ​സ​ഭ പാ​സാ​ക്കി​യ ലോ​കാ​യു​ക്ത ബി​ല്ലി​ന്‍റെ കാ​ര്യ​ത്തി​ൽ ഉ​ട​ൻ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കേ​ന്ദ്ര,സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് തു​ല്യ അ​ധി​കാ​ര​മു​ള്ള വി​ഷ​യ​ത്തി​ൽ നി​യ​മ നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ങ്കി​ൽ കേ​ന്ദ്ര​വു​മാ​യി ച​ർ​ച്ച ചെ​യ്യ​ണം. ഗ​വ​ർ​ണ​ർ​ക്ക് നി​യ​മ​ത്തി​നും ഭ​ര​ണ​ഘ​ട​ന​യ്ക്കും വി​രു​ദ്ധ​മാ​യി ഒ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്നും ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ പ​റ​ഞ്ഞു.
More in Latest News :