തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡിലെത്തി. 10.99 കോടി യൂണിറ്റ് വൈദ്യുതിയാണ് വ്യാഴാഴ്ച മാത്രം ഉപയോഗിച്ചത്. ബുധനാഴ്ചത്തെ 10.29 കോടി യൂണിറ്റിന്റെ റിക്കാർഡാണ് തിരുത്തിയത്. ചൊവ്വാഴ്ച 8.96 കോടി യൂണിറ്റ് ഉപയോഗിച്ചിരുന്നു.
ബുധനാഴ്ച രാത്രി 10 മുതൽ 10.30 വരെയുള്ള വൈദ്യുതി ഉപയോഗം 5050 മെഗാവാട്ടായി ഉയർന്നു. രാത്രി ഏഴുമുതലുള്ള ഉപയോഗം 5024 മെഗാവാട്ടായിരുന്നു. 5000 മെഗാവാട്ട് പ്രസരണ, വിതരണ ശേഷിയാണുള്ളത്.
വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ, വിതരണ ശൃംഖല സമ്മർദത്തിലാണ്. ചിലയിടങ്ങളിൽ വോൾട്ടേജ് ക്ഷാമം നേരിട്ടു. വൈദ്യുതി ഉപയോഗം കഴിഞ്ഞ ദിവസത്തേക്കാൾ കൂടിയാൽ വൈദ്യുതി നിയന്ത്രണത്തിലേക്കു കടക്കേണ്ടിവരും. വെള്ളിയാഴ്ച മുതൽ അവധി ദിവസങ്ങളായതിനാൽ വൈദ്യുതി ഉപയോഗം കുറയും എന്ന നിഗമനത്തിലാണ് വകുപ്പ്.
സംസ്ഥാനത്ത് 15 ദിവസമായി 75 മെഗാവാട്ട് വൈദ്യുതി യൂണിറ്റിനു 10 രൂപ നിരക്കിൽ അധികമായി പൊതുവിപണിയിൽ നിന്നു വാങ്ങുകയാണ്. ഇന്ത്യൻ വിപണിയിൽ വൈകുന്നേരങ്ങളിൽ ഒരു യൂണിറ്റ് വൈദ്യുതിക്ക് 20 രൂപ വരെ വിലയുണ്ട്.