മോഹാലി: ഐപിഎല്ലിൽ പഞ്ചാബ് കിംഗിസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. വിരാട് കോഹ്ലി നായകനായി ഇറങ്ങിയ മത്സരത്തിൽ 24 റണ്‍സിനായിരുന്നു ബംഗളൂരുവിന്റെ ജയം. സ്കോർ:- ബംഗളൂരു 174-4 (20), പഞ്ചാബ് 150-10 (18.2).
അർധസെഞ്ചുറി നേടിയ ഫാഫ് ഡുപ്ലെസിയും വിരാട് കോഹ്ലിയും നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജുമാണ് ബംഗളൂരുവിന്റെ വിജയത്തിന് നിർണായകമായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗളൂരുവിനായി കോഹ്ലി 47 പന്തിൽ 59 റണ്‍സും ഡുപ്ലെസി 56 പന്തിൽ 84 റണ്‍സുമെടുത്തു. മാക്സ്വെൽ പൂജ്യത്തിനും ദിനേശ് കാർത്തിക് ഏഴ് റണ്‍സിനും പുറത്തായി.
പഞ്ചാബിനായി ഹർപ്രീത് ബ്രാർ രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനായി ഓപ്പണർ പ്രഭ്സിമ്രാൻ സിംഗ് 46 റണ്‍സെടുത്തു. ജിതേഷ് ശർമ 41 റണ്‍സും നേടി. ഹർപ്രീത് സിംഗ് 13 റണ്‍സും സാം കറണ്‍ 10 റണ്‍സും ഹർപ്രീത് ബ്രാർ 13 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല.
ബംഗളൂരുവിനായി സിറജ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ വനിന്ദു ഹസരംഗ രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ആറ് പോയിന്റുമായി ബംഗളൂരു പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി.