+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്റ്റാ​ർ​ഷി​പ്പ് റോ​ക്ക​റ്റി​ന്‍റെ ആ​ദ്യ പ​രീ​ക്ഷ​ണം പ​രാ​ജ​യം; വി​ക്ഷേ​പ​ണ​ത്തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചു

ടെ​ക്സ​സ്: സ്പേ​സ് എ​ക്സി​ന്‍റെ സ്റ്റാ​ർ​ഷി​പ്പ് റോ​ക്ക​റ്റ് പ​രീ​ക്ഷ​ണ വി​ക്ഷേ​പ​ണ​ത്തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചു. വി​ക്ഷേ​പ​ണ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​യി​രു​ന്നു പൊ​ട്ടി​ത്തെ​റി. യു​എ​സ് ടെ​ക
സ്റ്റാ​ർ​ഷി​പ്പ് റോ​ക്ക​റ്റി​ന്‍റെ ആ​ദ്യ പ​രീ​ക്ഷ​ണം പ​രാ​ജ​യം; വി​ക്ഷേ​പ​ണ​ത്തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചു
ടെ​ക്സ​സ്: സ്പേ​സ് എ​ക്സി​ന്‍റെ സ്റ്റാ​ർ​ഷി​പ്പ് റോ​ക്ക​റ്റ് പ​രീ​ക്ഷ​ണ വി​ക്ഷേ​പ​ണ​ത്തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചു. വി​ക്ഷേ​പ​ണ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​യി​രു​ന്നു പൊ​ട്ടി​ത്തെ​റി. യു​എ​സ് ടെ​ക്സാ​സി​ലെ ബൊ​ക്ക ചി​ക്ക​യി​ലു​ള്ള സ്വ​കാ​ര്യ സ്‌​പേ​സ് എ​ക്‌​സി​ന്‍റെ സ്റ്റാ​ർ​ബേ​സി​ൽ നി​ന്ന് പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 8:33ന് ​ആ​യി​രു​ന്നു വി​ക്ഷേ​പ​ണം.

വി​ക്ഷേ​പ​ണ​ത്ത​റ​യി​ൽ​നി​ന്നും പ​റ​ന്നു​യ​ർ​ന്ന് മൂ​ന്ന് മി​നി​ട്ടി​നു​ള്ളി​ൽ റോ​ക്ക​റ്റ് ബൂ​സ്റ്റ​റി​ൽ​നി​ന്നും സ്റ്റാ​ർ​ഷി​പ്പ് ക്യാ​പ്‌​സ്യൂ​ൾ വേ​ർ​പ്പെ​ടു​ത്താ​നാ​യി​രു​ന്നു ഷെ​ഡ്യൂ​ൾ ചെ​യ്‌​തി​രു​ന്ന​ത്. എ​ന്നാ​ൽ സ്റ്റാ​ർ​ഷി​പ്പ് ക്യാ​പ്‌​സ്യൂ​ൾ വേ​ർ​പ്പെ​ട്ടി​ല്ല. ഇ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു റോ​ക്ക​റ്റ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

വി​ല​മ​തി​ക്കാ​നാ​വാ​ത്ത ന​ഷ്ട​മെ​ന്നാ​യി​രു​ന്നു ഇ​ലോ​ണ്‍ മ​സ്കി​ന്‍റെ പ്ര​തി​ക​ര​ണം. പ​രാ​ജ​യം എ​ന്നൊ​ന്നി​ല്ല, അ​ടു​ത്ത ശ്ര​മ​ത്തി​നാ​യി പാ​ഠം ഉ​ൾ​ക്കൊ​ള്ളും. പൊ​രു​തി​കൊ​ണ്ടി​രി​ക്കു​ക- മ​സ്ക് ട്വീ​റ്റ് ചെ​യ്തു.

ലോ​ക​ത്തെ ഏ​റ്റ​വും ക​രു​ത്തു​റ്റ റോ​ക്ക​റ്റാ​ണ് സ്പേ​സ് എ​ക്സ് സ്റ്റാ​ര്‍​ഷി​പ്പ്. ഉ​പ​ഗ്ര​ഹ​ങ്ങ​ളും ബ​ഹി​കാ​രാ​കാ​ശ ടെ​ലി​സ്കോ​പ്പു​ക​ളും ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഭാ​വി​യി​ല്‍ ച​ന്ദ്ര​നി​ല്‍ കോ​ള​നി​യു​ണ്ടാ​ക്കാ​ന്‍ ആ​ളു​ക​ളേ​യും സാ​മ​ഗ്രി​ക​ളേ​യും വ​രെ എ​ത്തി​ക്കാ​ന്‍ സ്പേ​സ് എ​ക്സ് സ്റ്റാ​ര്‍​ഷി​പ്പി​ന് ശേ​ഷി​യു​ണ്ട്.
More in Latest News :