+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ഡാ​ൻ സം​ഘ​ർ​ഷം: ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷ​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം ന​ട​ക്കു​ന്ന സു​ഡാ​നി​ലെ സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ. സു​ഡാ​നി​ൽ​നി​ന്നും ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നു പ​ദ്ധ​തി​ക​ൾ
സു​ഡാ​ൻ സം​ഘ​ർ​ഷം: ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷ​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് കേ​ന്ദ്രം
ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം ന​ട​ക്കു​ന്ന സു​ഡാ​നി​ലെ സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ. സു​ഡാ​നി​ൽ​നി​ന്നും ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നു പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് വ​രി​ക​യാ​ണെ​ന്നും അ​ത് സാ​ഹ​ച​ര്യ​ത്തെ ആ​ശ്ര​യി​ച്ചി​രി​ക്കു​മെ​ന്നും വി​ദേ​ശ​കാ​ര്യ​വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി പ​റ​ഞ്ഞു.

സു​ഡാ​ൻ സ്ഥി​തി​ഗ​തി​ക​ൾ സം​ബ​ന്ധി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സു​മാ​യി ന്യൂ​യോ​ർ​ക്കി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ഡാ​നി​ൽ സൈ​ന്യ​വും അ​ർ​ധ​സൈ​നി​ക​വി​ഭാ​ഗ​മാ​യ ആ​ർ​എ​സ്എ​ഫും ത​മ്മി​ലു​ള്ള പോ​രാ​ട്ടം ശ​മി​ക്കു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും കാ​ണി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​ഡാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി പോ​രാ​ട്ട​ത്തി​ന്‍റെ മേ​ഖ​ല​യി​ലാ​ണ്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ത്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ എം​ബ​സി പ​രി​സ​ര​ത്ത് ധാ​രാ​ളം പോ​രാ​ട്ട​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ത്യ​ക്കാ​രോ​ട് അ​വി​ടം ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദ്ദേ​ശി​ക്കു​ന്ന​താ​യും ബാ​ഗ്ചി കൂ​ട്ടി​ച്ചേ​ർ​ത്തു.

സു​ഡാ​നി​ൽ യു​ദ്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ഇ​രു ക​ക്ഷി​ക​ളു​മാ​യും ഇ​ന്ത്യ സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്നു​ണ്ട്. വെ​ടി​നി​ർ​ത്ത​ലി​ന്‍റെ സാ​ധ്യ​ത​ക​ളും സു​ര​ക്ഷി​ത​മാ​യ പാ​ത​ക​ളും യു​ദ്ധം ആ​റാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​തി​നാ​ൽ ആ​ളു​ക​ളെ എ​ങ്ങ​നെ പു​റ​ത്താ​ക്കാ​മെ​ന്നും ച​ർ​ച്ച ചെ​യ്യു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :