+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂറത്ത് കോടതി വിധി നിർഭാഗ്യകരം, മേൽക്കോടതിയെ സമീപിക്കും: കോൺഗ്രസ്

ന്യൂഡൽഹി: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളിയതിനെതിരേ മേൽക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്. സെഷൻസ് കോടതി വിധി നിർഭാഗ്യകരമെന്നും എഐസിസി വക്താവ് മനു അഭിഷേക് സിംഗ്‌വി വാർത
സൂറത്ത് കോടതി വിധി നിർഭാഗ്യകരം, മേൽക്കോടതിയെ സമീപിക്കും: കോൺഗ്രസ്
ന്യൂഡൽഹി: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളിയതിനെതിരേ മേൽക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്. സെഷൻസ് കോടതി വിധി നിർഭാഗ്യകരമെന്നും എഐസിസി വക്താവ് മനു അഭിഷേക് സിംഗ്‌വി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാഹുലിന്‍റെ പരാമർശം പിന്നോക്ക വിഭാഗങ്ങൾക്ക് എതിരേ ആയിരുന്നില്ല. തെറ്റായ ഒന്നും രാഹുൽ പറഞ്ഞിട്ടില്ല. കോടതി വിധിക്ക് ആധാരമായി പറഞ്ഞ കാര്യങ്ങൾ നിലനിൽക്കുന്നതല്ല. രാഹുലിനെ നിശബ്ദമാക്കാമെന്ന് ആരും കരുതേണ്ടെന്നും സിംഗ്‌വി കൂട്ടിച്ചേർത്തു.

അതേസമയം, രാഹുലിന്‍റെ അപ്പീൽ തള്ളിയതിനെ സ്വാഗതം ചെയ്ത് ബിജെപി രംഗത്തെത്തി. രാഹുലിന്‍റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണിതെന്നും നീതിന്യായ വ്യവസ്ഥയുടെയും സാധാരണ ജനങ്ങളുടെയും വിജയമാണ് ഉണ്ടായിരിക്കുന്നതെന്നും ബിജെപി വക്താവ് സമ്പത് പത്ര പറഞ്ഞു.
More in Latest News :