തിരുവനന്തപുരം: കോൺഗ്രസിൽ ഒരുവർഷം കഴിഞ്ഞ എല്ലാ ബ്ലോക് പ്രസിഡന്റുമാരെയും മാറ്റും. കെപിസിസി ചുമതലപ്പെടുത്തിയ ഉപസമിതിയുടെ പ്രഥമ യോഗത്തിലാണ് ഈ തീരുമാനം. മണ്ഡലം പ്രസിഡന്റുമാരെ ഡിസിസി ഭാരവാഹിയാക്കില്ല. സഹകരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർക്ക് ഡിസിസി ഭാരവാഹികളാകാം.
ഡിസിസി, ബ്ലോക്ക് പുന:സംഘടന പൂർത്തിയാക്കുന്നതിനായി അടുത്ത ചൊവ്വാഴ്ച മുതൽ തുടർച്ചയായി ഉപസമിതി യോഗം ചേരാനും തീരുമാനമായി. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും സാന്നിധ്യത്തിലായിരുന്നു ഉപസമിതി യോഗം ചേർന്നത്. പുനഃസംഘടന എത്രയും വേഗം പൂർത്തിയാക്കി ലോക്സഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാൻ യോഗം തീരുമാനിച്ചു.
താഴെത്തട്ടിലുള്ള പ്രവർത്തനം വിലയിരുത്തിയാണ് ഉയർന്ന് പദവികളിൽ പരിഗണിക്കുന്നത്. പാർട്ടി പ്രവർത്തത്തിൽ അനുഭവ പരിജ്ഞാനവും പ്രവർത്തന മികവും പാർട്ടിക്കൂറും ജനപിന്തുണയും ഉള്ളവരെയാണ് പുനഃസംഘടനയിൽ പരിഗണിക്കുക. യുവാക്കൾ, വനിതകൾ, ന്യൂനപക്ഷപിന്നാക്ക വിഭാഗങ്ങൾ തുടങ്ങിയവർക്ക് പരമാവധി പ്രാതിനിധ്യം നൽകും. എല്ലാ വിഭാഗങ്ങൾക്കും അർഹമായ പരിഗണന ഉണ്ടാകും.