തിരുവനന്തപുരം: സർക്കാർ ഫയലുകൾ ഉദ്യോഗസ്ഥർ ജീവകാരുണ്യ മനോഭാവത്തോടെ കൈകാര്യം ചെയ്യണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്യോഗസ്ഥരുടെ പൂർണ മനസോടുകൂടിയ ഇടപെടലുണ്ടായാൽ ഭരണനിർവഹണം തീർത്തും ജനോന്മുഖമാകുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി മുതൽ സ്പെഷൽ സെക്രട്ടറി വരെയുള്ളവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ ഫയലിലുമുള്ളതു തുടിക്കുന്ന ജീവിതമാണ്. അത്തരം ഫയലുകൾ മരിക്കണോ ജീവിക്കണോ എന്നു നിശ്ചയിക്കാൻ അധികാരമുള്ളവരാണു സർക്കാർ ജീവനക്കാർ. അസിസ്റ്റന്റ് തലത്തിൽനിന്നു മുകളിലേക്കെത്തുന്ന ജീവിതവുമായി ബന്ധപ്പെട്ട ഫയലുകൾ ആദ്യ കുറിമാനംകൊണ്ടുതന്നെ ചിലപ്പോൾ മരിക്കാം.
എന്നാൽ, മരിച്ചേക്കാവുന്ന ഫയലിനെ ഉദ്യോഗസ്ഥർക്കു ജീവിപ്പിക്കാനുമാകും. അങ്ങനെ ജീവിക്കുന്ന ഫയലുകൾക്കൊപ്പം നിലനിൽക്കുന്നതു കുറേ മനുഷ്യരുടെ ജീവിതംതന്നെയാണ്. ആ ജീവകാരുണ്യ മനോഭാവം ഫയലൽനോട്ട സമ്പ്രദായത്തിലുണ്ടാകണം.
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ, അവ നിലനിർത്തിക്കൊണ്ടുപോകാൻ എന്തു പഴുതുണ്ടെന്നു സൂക്ഷ്മമായും സാങ്കേതികമായും നോക്കുന്ന രീതിയായിരുന്നു ബ്രിട്ടിഷ് ഭരണകാലത്ത് ഉദ്യോഗസ്ഥർക്കുണ്ടായിരുന്നത്. ആ മനോഭാവം ഇപ്പോഴും ഫയലുകളുടെ ചുവപ്പു ചരടുകളിൽ തങ്ങിനിൽക്കുന്നുണ്ട്. അതു പൂർണമായി മാറണം - മുഖ്യമന്ത്രി പറഞ്ഞു.