+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വവർഗവിവാഹം നഗരപ്രഭുത്വ സങ്കൽപ്പമെന്ന കേന്ദ്ര നിലപാടിനെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: സ്വവർഗവിവാഹം നഗരപ്രഭുത്വ സങ്കല്പമെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ വിമർശനവുമായി സുപ്രീം കോടതി. സ്വവർഗ വിവാഹം നഗരപ്രഭുത്വത്തിന്‍റെ സങ്കല്പമെന്ന് കാണിക്കുന്ന ഒരു വിവരവും സർക്കാരിന്‍റെ കൈയിൽ ഇ
സ്വവർഗവിവാഹം നഗരപ്രഭുത്വ സങ്കൽപ്പമെന്ന കേന്ദ്ര നിലപാടിനെ വിമർശിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: സ്വവർഗവിവാഹം നഗരപ്രഭുത്വ സങ്കല്പമെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ വിമർശനവുമായി സുപ്രീം കോടതി. സ്വവർഗ വിവാഹം നഗരപ്രഭുത്വത്തിന്‍റെ സങ്കല്പമെന്ന് കാണിക്കുന്ന ഒരു വിവരവും സർക്കാരിന്‍റെ കൈയിൽ ഇല്ലെന്നാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വിമർശിച്ചത്.

വ്യക്തിക്കു നിയന്ത്രിക്കാനാകാത്ത സ്വഭാവത്തിന്‍റെ പേരിൽ ഭരണകൂടത്തിനു വിവേചനം കാട്ടാനാകില്ലെന്നും സഹജമായ സ്വഭാവത്തെ എങ്ങനെ ആ രീതിയിൽ വ്യാഖ്യാനിക്കാനാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

അതേസമയം, സ്വവർഗവിവാഹത്തിന്‍റെ നിയമസാധുത തേടിയുള്ള ഹർജിയിൽ കേന്ദ്രം സംസ്ഥാനങ്ങളുടെ നിലപാടു തേടി. പത്തു ദിവസങ്ങൾക്കകം നിലപാടറിയിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രം സംസ്ഥാനങ്ങൾക്കു കത്തയച്ചു.
More in Latest News :