+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊഴിഞ്ഞുപോക്ക് തുടരുന്നു..! മുൻ ഡിസിസി പ്രസിഡന്‍റും കോൺഗ്രസിൽനിന്ന് രാജിവച്ചു

പത്തനംതിട്ട: കോൺഗ്രസ് പ്രാഥമിക അംഗത്വം രാജിവെച്ച് പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ്. കോൺഗ്രസിനെ പിടിച്ചടക്കിയ ചില നേതാക്കൾ തന്നെ ചവിട്ടിപുറത്താക്കാൻ ശ്രമിക്കുന്നു എന്ന് മനസിലാക്കിയാണ് രാജി
കൊഴിഞ്ഞുപോക്ക് തുടരുന്നു..! മുൻ ഡിസിസി പ്രസിഡന്‍റും കോൺഗ്രസിൽനിന്ന് രാജിവച്ചു
പത്തനംതിട്ട: കോൺഗ്രസ് പ്രാഥമിക അംഗത്വം രാജിവെച്ച് പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ്. കോൺഗ്രസിനെ പിടിച്ചടക്കിയ ചില നേതാക്കൾ തന്നെ ചവിട്ടിപുറത്താക്കാൻ ശ്രമിക്കുന്നു എന്ന് മനസിലാക്കിയാണ് രാജിവയ്ക്കുന്നതെന്ന് ബാബു ജോർജ് പറഞ്ഞു.

ബിജെപിയിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ കോൺഗ്രസ് ജില്ലാ നേതൃ യോഗത്തിലേക്ക് കതക് ചവിട്ടി തുറന്ന് കയറാൻ ശ്രമിച്ചതിനെ തുടർന്ന് ബാബു ജോർജിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
More in Latest News :