കൊച്ചി: അരിക്കൊമ്പന് വിഷയത്തില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. ആനയെ മാറ്റുന്നതിന് പറമ്പിക്കുളത്തിന് പകരം മറ്റൊരു സ്ഥലം സര്‍ക്കാര്‍ തന്നെ കണ്ടെത്തണമെന്ന് കോടതി പറഞ്ഞു.
ചിന്നക്കനാലില്‍നിന്ന് ആനയെ എങ്ങനെ മാറ്റുമെന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് വിദഗ്ധ സമിതിയെ സീല്‍ ചെയ്ത കവറില്‍ അറിയിക്കണം. സര്‍ക്കാര്‍ തീരുമാനിച്ച സ്ഥലം വിദഗ്ധ സമിതി അംഗീകരിച്ചാല്‍ ഹൈക്കോടതി തീരുമാനത്തിനായി കാക്കാതെ നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.
കേസ് പരിഗണിക്കുന്നതിനിടെ വനംവകുപ്പിനെതിരെ കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചു. എങ്ങനെ പണി എടുക്കാതെ ഇരിക്കാന്‍ കഴിയുമെന്നാണ് വനംവകുപ്പ് ആലോചിക്കുന്നത്. ആര്‍ക്കും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം പഠിക്കാന്‍ ഉടന്‍ ദൗത്യസംഘം രൂപീകരിക്കണം. ഇടുക്കിക്ക് പുറമേ വയനാട്ടിലും പാലക്കാടും ദൗത്യസംഘം വേണമെന്ന് കോടതി പറഞ്ഞു. കേസ് മെയ് മൂന്നിന് വീണ്ടും പരിഗണിക്കും.