+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​വ​ര്‍​ഗ​വി​വാ​ഹം നി​യ​മ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി; കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ളു​ടെ നി​ല​പാ​ട് തേ​ടി

ന്യൂ​ഡ​ല്‍​ഹി: സ്വ​വ​ര്‍​ഗ​വി​വാ​ഹ​ത്തി​ന്‍റെ നി​യ​മ​സാ​ധു​ത തേ​ടി​യു​ള്ള ഹ​ര്‍​ജി​യി​ല്‍ സം​സ്ഥാ​ന​ങ്ങ​ളു​ടെ നി​ല​പാ​ട് തേ​ടി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. പ​ത്ത് ദി​വ​സ​ങ്ങ​ള്‍​ക്ക​കം നി​ല​പാ​ട​റി​യി​ക്ക
സ്വ​വ​ര്‍​ഗ​വി​വാ​ഹം നി​യ​മ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി; കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ളു​ടെ നി​ല​പാ​ട് തേ​ടി
ന്യൂ​ഡ​ല്‍​ഹി: സ്വ​വ​ര്‍​ഗ​വി​വാ​ഹ​ത്തി​ന്‍റെ നി​യ​മ​സാ​ധു​ത തേ​ടി​യു​ള്ള ഹ​ര്‍​ജി​യി​ല്‍ സം​സ്ഥാ​ന​ങ്ങ​ളു​ടെ നി​ല​പാ​ട് തേ​ടി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. പ​ത്ത് ദി​വ​സ​ങ്ങ​ള്‍​ക്ക​കം നി​ല​പാ​ട​റി​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ക​ത്ത​യ​ച്ചു.

വി​വാ​ഹം സം​സ്ഥാ​ന​ത്തി​ന്‍റെ കൂ​ടെ അ​ധി​കാ​ര​പ​രി​ധി​യി​ല്‍ വ​രു​ന്ന വി​ഷ​യ​മാ​യ​തി​നാ​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ നി​ല​പാ​ട് ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ല്‍ സ​ത്യ​വാം​ഗ്മൂ​ലം സ​മ​ര്‍​പ്പി​ച്ചു.

സ്വ​വ​ര്‍​ഗ​വി​വാ​ഹം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് നി​യ​മ​നി​ര്‍​മാ​ണ​സ​ഭ​ക​ളാ​ണെ​ന്ന് കാ​ട്ടി ചൊ​വ്വാ​ഴ്ച കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ല്‍ സ​ത്യ​വാം​ഗ്മൂ​ലം ന​ല്‍​കി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ട​തി​ക​ള്‍ തീ​രു​മാ​ന​മെ​ടു​ക്ക​രു​തെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍, വി​വി​ധ മ​ത​സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ള്‍, വ്യ​ക്തി​ക​ള്‍ എ​ന്നി​വ​രു​ടെ ഹ​ര്‍​ജി​ക​ളാ​ണ് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. നി​ല​നി​ല്‍​ക്കു​ന്ന നി​യ​മം മൂ​ലം വി​വാ​ഹ​ങ്ങ​ള്‍ ന​ട​ത്താ​നോ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നോ ക​ഴി​യാ​ത്ത നി​ര​വ​ധി സ്വ​വ​ര്‍​ഗ ദ​മ്പ​തി​ക​ളും ഹ​ര്‍​ജി​ക്കാ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

സ്‌​പെ​ഷ​ല്‍ മാ​ര്യേ​ജ് ആ​ക്റ്റി​ല്‍ മാ​റ്റം വ​രു​ത്തി സ്വ​വ​ര്‍​ഗ​വി​വാ​ഹ​ത്തി​ന് നി​യ​മ​സാ​ധു​ത ന​ല്‍​കാ​ന്‍ ക​ഴി​യു​മോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കാ​മെ​ന്നാ​ണ് കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്.
More in Latest News :