+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

""ബി​ജെ​പി​യി​ലേ​ക്ക് തി​രി​കെ പോ​കണം''; ആ​ഗ്ര​ഹം തു​റ​ന്ന് പ​റ​ഞ്ഞ് മു​കു​ള്‍ റോ​യി

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി​യി​ലേ​ക്ക് തി​രി​കെ പോ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മു​കു​ള്‍ റോ​യി. കേ​ന്ദ്ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും
ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി​യി​ലേ​ക്ക് തി​രി​കെ പോ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മു​കു​ള്‍ റോ​യി. കേ​ന്ദ്ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും മു​കു​ള്‍ റോ​യി പ​റ​ഞ്ഞു.

ബം​ഗാ​ളി ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍. താ​ന്‍ ഒ​രു ബി​ജെ​പി നി​യ​മ​സ​ഭാം​ഗ​മാ​ണെ​ന്ന് മു​കു​ള്‍ റോ​യി പ​റ​ഞ്ഞു. ബി​ജെ​പി​യോ​ടൊ​പ്പം നി​ല്‍​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ത​നി​ക്ക് ഡ​ല്‍​ഹി​യി​ല്‍ ത​ങ്ങാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യ​ത് ബി​ജെ​പി​യാ​ണ്. അ​മി​ത് ഷാ​യു​മാ​യും ജെ.​പി.​ന​ദ്ദ​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും മു​കു​ള്‍ റോ​യി വ്യ​ക്ത​മാ​ക്കി.

ഡ​ല്‍​ഹി​ക്ക് പോ​കാ​നി​രി​ക്കെ മു​കു​ള്‍ റോ​യി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി മ​ക​ന്‍ സു​ഭ്ര​ഗ്ഷു റോ​യി തി​ങ്ക​ളാ​ഴ്ച പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ അ​ദ്ദേ​ഹം ഡ​ല്‍​ഹി​യി​ലെ​ത്തി​യ വി​വ​രം പു​റ​ത്തു​വ​ന്നു. യാ​ത്ര​യ്ക്ക് രാ​ഷ്രീ​യ ഉ​ദ്ദേ​ശ്യ​മി​ല്ല, സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​നാ​യി ഡ​ല്‍​ഹി​യി​ലെ​ത്തി​യ​താ​ണെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​പ​ക നേ​താ​വും മു​ന്‍ റെ​യി​ല്‍​വേ മ​ന്ത്രി​യു​മാ​യി​രു​ന്നു മു​കു​ള്‍ റോ​യി. പാ​ര്‍​ട്ടി​യി​ലെ ഭി​ന്ന​ത​ക​ളെ​തു​ട​ര്‍​ന്ന് 2017ല്‍ ​ബി​ജെ​പി​യി​ലേ​ക്ക് പോ​യ അ​ദ്ദേ​ഹം 2021ലെ ​ബം​ഗാ​ള്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ചു.

എ​ന്നാ​ല്‍ എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്കാ​തെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ തി​രി​കെ എ​ത്തു​ക​യാ​യി​രു​ന്നു.
More in Latest News :