കൊച്ചി: അരിക്കൊമ്പന് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചിന്നക്കനാലില്‍ നിന്ന് ആനയെ മാറ്റണമെന്ന ഉത്തരവില്‍ മാറ്റമില്ലെന്നും എവിടേയ്ക്ക് മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നും ഡിവിഷന്‍ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ തീരുമാനം കോടതിയെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
നീതിന്യായ കോടതിയെ അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സംസ്ഥാന വനം മന്ത്രി എ.കെ. ശശീന്ദ്രന് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.