+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ന്നാ​വ് കൂ​ട്ട​ബ​ലാ​ത്സം​ഗം: അ​തി​ജീ​വി​ത​യു​ടെ വീ​ടി​നു തീ​യി​ട്ടു, ര​ണ്ട് കു​ട്ടി​ക​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ ദ​ളി​ത് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​ന് പ്ര​തി​ക​ൾ തീ​യി​ട്ടു. തീ​പി​ടി​ത്ത​ത്തി​ൽ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പ
ഉ​ന്നാ​വ് കൂ​ട്ട​ബ​ലാ​ത്സം​ഗം: അ​തി​ജീ​വി​ത​യു​ടെ വീ​ടി​നു തീ​യി​ട്ടു, ര​ണ്ട് കു​ട്ടി​ക​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ ദ​ളി​ത് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​ന് പ്ര​തി​ക​ൾ തീ​യി​ട്ടു. തീ​പി​ടി​ത്ത​ത്തി​ൽ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ആ​റ് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​ക്കും 11 മാ​സം പ്രാ​യ​മു​ള്ള മ​റ്റൊ​രു കു​ട്ടി​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​രു​വ​രെ​യും കാ​ണ്‍​പു​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ ര​ണ്ടു​പ്ര​തി​ക​ൾ അടുത്തിടെ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഇ​വ​ർ ഗു​ണ്ട​ക​ളെ​യും​കൂ​ട്ടി പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി കേ​സ് പി​ൻ​വ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കേ​സ് പി​ൻ​വ​ലി​ക്കാ​ൻ കു​ട്ടി വി​സ​മ​തി​ച്ച​തോ​ടെ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യും വീ​ടി​ന് തീ​യി​ടു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

2022 ഫെ​ബ്രു​വ​രി 13-നാ​ണ് ഉ​ന്നാ​വി​ൽ പ​തി​നൊ​ന്നു​കാ​രി ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ​ത്.
More in Latest News :