+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ന്ദേ ഭാ​ര​ത് ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​ണ ഓ​ട്ടം തു​ട​ങ്ങി; സർവീസ് കാസർഗോഡ് വരെ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​ണ ഓ​ട്ടം തു​ട​ങ്ങി. ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​ല​ര്‍​ച്ചെ 5.20ന്
വ​ന്ദേ ഭാ​ര​ത് ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​ണ ഓ​ട്ടം തു​ട​ങ്ങി; സർവീസ് കാസർഗോഡ് വരെ
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​ണ ഓ​ട്ടം തു​ട​ങ്ങി. ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​ല​ര്‍​ച്ചെ 5.20ന് ​ട്രെ​യി​ൻ പു​റ​പ്പെ​ട്ടു. ട്രെ​യി​ൻ സ​ര്‍​വീ​സ് കാ​സ​ര്‍​ഗോ​ഡ് വ​രെ നീ​ട്ടി​യ പ​ശ്ചാ​ത​ല​ത്തി​ൽ കാ​സ​ര്‍​ഗോ​ഡ് വ​രെ പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്താ​നാ​ണ് സാ​ധ്യ​ത.

ക​ണ്ണൂ​ര്‍ വ​രെ ഏ​ഴു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ട്രെ​യി​ൻ എ​ത്തി​ക്കാ​നാ​ണ് ശ്ര​മം. തി​രി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തും. ട്രെ​യി​നി​ന്‍റെ വേ​ഗ​ത​യും സു​ര​ക്ഷ​യും കൂ​ടു​ത​ൽ ഉ​റ​പ്പാ​ക്കാ​നാ​ണ് വീ​ണ്ടും പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ സ​ർ​വീ​സ് കാ​സ​ർ​ഗോ​ഡ് നീ​ട്ടി​യെ​ന്ന് ഇ​ന്ന​ലെ​യാ​ണ് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് അ​റി​യി​ച്ച​ത്. ട്രെ​യി​നി​ന്‍റെ വേ​ഗം കൂ​ട്ടാ​ൻ ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യി ട്രാ​ക്കു​ക​ൾ പ​രി​ഷ്ക​രി​ക്കു​മെ​ന്നും മ​ണി​ക്കൂ​റി​ൽ 70 മു​ത​ൽ 110 കി​ലോ​മീ​റ്റ​ർ വ​രെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വേ​ഗ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ട്രാ​ക്കു​ക​ളു​ടെ ന​വീ​ക​ര​ണം ന​ട​ക്കു​ക. ആ​ദ്യ​ഘ​ട്ട​ത്തി​നാ​യി 381 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വ​ന്ദേ ഭാ​ര​ത് ട്രെ​യി​ന്‍റെ യാ​ത്രാ​നി​ര​ക്ക് അ​ന്തി​മ​മാ​യി തീ​രു​മാ​നി​ച്ച​ത​ല്ല. മാ​റ്റം വ​ന്നേ​ക്കാം. ശ​ബ​രി റെ​യി​ൽ പാ​ത​യു​ടെ പ​ഠ​നം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി ഇ​ന്ന​ലെ പ​റ​ഞ്ഞു.
More in Latest News :