തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാടിനു സമീപം ചുള്ളിമാനൂരിൽ ആന പാപ്പാൻമാരെ വീട് കയറി അക്രമിച്ച് പത്തംഗ സംഘം. ആനയെ കെട്ടുന്ന സ്ഥലത്ത് അക്രമി സംഘം രാത്രി മദ്യപിക്കാൻ എത്തിയിരുന്നു. ഇത് പാപ്പാൻമാർ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്നായിരുന്നു പത്തംഗസംഘം വീട് കയറി അക്രമം അഴിച്ചുവിട്ടത്.
സംഭവത്തില്‍ വലിയമല പോലീസ് കേസെടുത്തു. മൊയ്തീൻ, കുഞ്ഞുമോൻ, യൂസഫ് എന്നിവര്‍ക്കു നേരെയായിരുന്നു ആക്രമണം. വീടിന്റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞുമോന് ആക്രമണത്തിൽ പരിക്കേറ്റു. വീടിന്റെ വാതിൽ തല്ലിപ്പൊളിക്കാൻ ശ്രമിച്ച അക്രമി സംഘം ജനാല ചില്ല് ചുടുകല്ല് കൊണ്ട് എറിഞ്ഞ് തകര്‍ത്തു. അക്രമി സംഘത്തിന്റെ ഒരു ബൈക്ക് ആനപാപ്പാന്മാര് തടഞ്ഞുവച്ചിട്ടുണ്ട്.