+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ര​ക്ഷാ​ ഭീ​ഷ​ണി; മ​അ​ദ​നി​യു​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര വൈ​കും

ന്യൂ​ഡ​ൽ​ഹി: ബംഗളൂരുവിലെ ജയിലിൽ കഴിയുന്ന പി​ഡി​പി നേ​താ​വ് അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി​യു​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാത്ര വൈ​കും. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​വു​മ
സു​ര​ക്ഷാ​ ഭീ​ഷ​ണി; മ​അ​ദ​നി​യു​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര വൈ​കും
ന്യൂ​ഡ​ൽ​ഹി: ബംഗളൂരുവിലെ ജയിലിൽ കഴിയുന്ന പി​ഡി​പി നേ​താ​വ് അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി​യു​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാത്ര വൈ​കും. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​വു​മെ​ന്ന​തി​നാ​ലാ​ണ് മ​അ​ദ​നി​യു​ടെ യാ​ത്ര വൈ​കു​ന്ന​ത്.

മ​അ​ദ​നി കേ​ര​ള​ത്തി​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന ഇ​ട​ങ്ങ​ൾ ക​ർ​ണാ​ട​ക പോ​ലീ​സി​ന്‍റെ സം​ഘം സ​ന്ദ​ർ​ശി​ച്ച് ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തും. ഇ​തി​നാ​യി മ​അ​ദ​നി സ​ന്ദ​ർ​ശി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ വി​വ​രം പോ​ലീ​സ് ശേ​ഖ​രി​ച്ചു.

സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം മാ​ത്ര​മാ​കും കേ​ര​ള​ത്തി​ലേ​ക്ക് സ​ഞ്ച​രി​ക്കാ​ൻ മ​അ​ദ​നി​ക്ക് അ​നു​വാ​ദം ന​ൽ​കു​ക​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​സു​ഖ​ബാ​ധി​ത​നാ​യ പി​താ​വി​നെ കാ​ണു​ന്ന​തി​ന് ജൂ​ലൈ 10 വ​രെ കേ​ര​ള​ത്തി​ൽ ത​ങ്ങാ​ൻ മ​അ​ദ​നി​ക്ക് സു​പ്രീം കോ​ട​തി നേ​ര​ത്തെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ജാ​മ്യ വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ചാ​ണ് കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രായ ക​പി​ൽ സി​ബ​ലും ഹാ​രി​സ് ബീ​രാ​നു​മാ​ണ് മ​അ​ദ​നി​ക്കാ​യി സു​പ്രീം കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. ആ​രോ​ഗ്യ​നി​ല മോ​ശം സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്നും പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഓ​ർ​മ​ക്കു​റ​വും കാ​ഴ്ച​യ്ക്കും പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും മ​അ​ദ​നി ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​റ​ഞ്ഞി​രു​ന്നു.
More in Latest News :