ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക വിപുലമാക്കി കോൺഗ്രസ്. ബിജെപിയിൽ നിന്ന് കൂടുമാറി എത്തിയ ജഗദീഷ് ഷെട്ടാർ അടക്കമുള്ള ഏഴ് സ്ഥാനാർഥികൾ ഉൾപ്പെടുന്ന പട്ടിക എഐസിസി പുറത്തുവിട്ടു.
സ്ഥിരമായി മത്സരിച്ചിരുന്ന ഹുബ്ബള്ളി - ദാർവാഡ് സെൻട്രൽ മണ്ഡലത്തിൽ നിന്നാകും ഷെട്ടാർ ജനവിധി തേടുക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കെതിരെ ഷിഗാവോൺ മണ്ഡലത്തിൽ മുഹമ്മദ് യൂസഫ് സവനൂർ പോരാട്ടത്തിനിറങ്ങും. എച്ച്.ഡി. താമ്മയ്യ ആണ് ചിക്ക്മംഗളൂർ മണ്ഡലത്തിലെ സ്ഥാനാർഥി.