കോൽക്കത്ത: ബംഗ്ലാദേശിൽ നിന്ന് കടത്താൻ ശ്രമിച്ച 36.61 ലക്ഷം രൂപ മൂല്യമുള്ള അനധികൃത സ്വർണം ബിഎസ്എഫ് പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.
നോർത്ത് പർഗാനസ് ജില്ലയിലെ രാജ്യാന്തര അതിർത്തിക്ക് സമീപത്ത് കൂടി തിങ്കളാഴ്ച പുലർച്ചെയാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട അതിർത്തി രക്ഷാസേന ഇയാളെ പിടികൂടുകയും കടത്താൻ ശ്രമിച്ച അഞ്ച് സ്വർണ ബിസ്ക്കറ്റുകൾ കണ്ടെത്തുകയും ചെയ്തു.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.