ന്യൂഡൽഹി: കെ - റെയിൽ(സിൽവർലൈൻ) പദ്ധതി അടഞ്ഞ അധ്യായമല്ലെന്ന് കേന്ദ്ര സർക്കാർ. വന്ദേ ഭാരത് എക്സ്പ്രസിന്റെ സർവീസ് കാസർഗോഡ് വരെ നീട്ടുമെന്ന പ്രഖ്യാപനം നടത്തുന്നതിനിടെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
സിൽവർലൈൻ വിഷയത്തിൽ മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടക്കുമെന്നും പദ്ധതിയെപ്പറ്റി വിശദമായി പിന്നീട് പറയാമെന്നും മന്ത്രി അറിയിച്ചു.
സിൽവർലൈൻ വിഷയത്തിൽ മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടക്കുമെന്നും പദ്ധതിയെപ്പറ്റി വിശദമായി പിന്നീട് പറയാമെന്നും മന്ത്രി അറിയിച്ചു.