+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വന്ദേഭാരതിന്‍റെ സമയക്രമവും നിരക്കുമായി: 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെയിനിന്‍റെ ടി​ക്ക​റ്റ് നി​ര​ക്കും സ​ർ​വീ​സ് സ​മ​യ​വും സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി. രാ​വി​ലെ 5.10ന് ​തി
വന്ദേഭാരതിന്‍റെ സമയക്രമവും നിരക്കുമായി: 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെയിനിന്‍റെ ടി​ക്ക​റ്റ് നി​ര​ക്കും സ​ർ​വീ​സ് സ​മ​യ​വും സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി. രാ​വി​ലെ 5.10ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ 12.30ന് ​ക​ണ്ണൂ​രി​ലെ​ത്തും.

എ​ക്കോ​ണ​മി കോ​ച്ചി​ൽ ഭ​ക്ഷ​ണം സ​ഹി​തം 1,400 രൂ​പ​യും എ​ക്സി​ക്യൂ​ട്ടീ​വ് കോ​ച്ചി​ൽ 2,400 രൂ​പ​യു​മാ​ണ് നി​ര​ക്ക്. 78 സീ​റ്റ് വീ​ത​മു​ള്ള 12 എ​ക്കോ​ണ​മി കോ​ച്ച് ട്രെ​യി​നി​ന് ഉ​ണ്ടാ​കും. 54 സീ​റ്റ് വീ​ത​മു​ള്ള ര​ണ്ട് എ​ക്സി​ക്യൂ​ട്ടീ​വ് കോ​ച്ചും മു​ന്നി​ലും പി​ന്നി​ലു​മാ​യി 44 സീ​റ്റ് വീ​ത​മു​ള്ള ര​ണ്ടു കോ​ച്ച് വേ​റെ​യു​മു​ണ്ട്.

25ന് ​രാ​വി​ലെ ത​മ്പാ​നൂ​രി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. ആ​ദ്യ യാ​ത്ര​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 25 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ക. ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ പ്ര​ധാ​ന​മ​ന്ത്രി യാ​ത്ര​ക്കാ​രു​മാ​യി സം​വ​ദി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ട്രെ​യി​നി​ന്‍റെ പ​രീ​ക്ഷ​ണ ഓ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.
More in Latest News :