+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​കാ​യു​ക്ത​യു​ടെ വി​ശ​ദീ​ക​ര​ണം അ​സാ​ധാ​ര​ണം, വാ​ര്‍​ത്താ​ക്കു​റി​പ്പി​റ​ക്കി സ്വ​യം അ​പ​ഹാ​സ്യ​രാ​യി: സ​തീ​ശ​ന്‍

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി വ​ക​മാ​റ്റി​യെ​ന്ന കേ​സി​ലെ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ വാ​ര്‍​ത്താ​കു​റി​പ്പി​റ​ക്കി​യ ലോ​കാ​യു​ക്ത ന​ട​പ​ടി​ക്കെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ
ലോ​കാ​യു​ക്ത​യു​ടെ വി​ശ​ദീ​ക​ര​ണം അ​സാ​ധാ​ര​ണം, വാ​ര്‍​ത്താ​ക്കു​റി​പ്പി​റ​ക്കി സ്വ​യം അ​പ​ഹാ​സ്യ​രാ​യി: സ​തീ​ശ​ന്‍
കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി വ​ക​മാ​റ്റി​യെ​ന്ന കേ​സി​ലെ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ വാ​ര്‍​ത്താ​കു​റി​പ്പി​റ​ക്കി​യ ലോ​കാ​യു​ക്ത ന​ട​പ​ടി​ക്കെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ലോ​കാ​യു​ക്ത​യു​ടെ ന​ട​പ​ടി അ​സാ​ധാ​ര​ണ​മാ​ണെ​ന്ന് സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

ആ​ക്ഷേ​പ​ങ്ങ​ള്‍​ക്കു​ള്ള മ​റു​പ​ടി വി​ശ​ദീ​ക​ര​ണ​ത്തി​ലി​ല്ല. വാ​ര്‍​ത്താ​ക്കു​റി​പ്പി​റ​ക്കി ലോ​കാ​യു​ക്ത സ്വ​യം അ​പ​ഹാ​സ്യ​രാ​യി. മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രാ​യ കേ​സി​ലെ ലോ​കാ​യു​ക്ത​യു​ടെ ഭി​ന്ന​വി​ധി വി​രോ​ധാ​ഭാ​സ​മാ​ണ്. അ​ത് ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ക ത​ന്നെ ചെ​യ്യു​മെ​ന്നും സ​തീ​ശ​ന്‍ കൂ​ട്ടി​ചേ​ര്‍​ത്തു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി ലോ​കാ​യു​ക്ത പി​ആ​ര്‍​ഒ വാ​ര്‍​ത്താ​ക്കു​റി​പ്പി​റ​ക്കി​യ​ത്. എ​ന്നാ​ല്‍ ഇ​തി​നെ​തി​രെ കേ​സി​ലെ പ​രാ​തി​ക്കാ​ര​നാ​യ ആ​ര്‍.​എ​സ്.​ശ​ശി​കു​മാ​ര്‍ രം​ഗ​ത്തു​വ​ന്നി​രു​ന്നു.

ന്യാ​യാ​ധി​പ​ന്മാ​ര്‍ പൊ​തു​ജ​ന​ത്തോ​ട് സം​വ​ദി​ക്കേ​ണ്ട​ത് പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ​യ​ല്ല, അ​വ​രു​ടെ വി​ധി ന്യാ​യ​ത്തി​ലൂ​ടെ​യാ​ക​ണ​മെ​ന്ന് ശ​ശി​കു​മാ​ര്‍ പ്ര​തി​ക​രി​ച്ചു.
More in Latest News :