+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പ്; കേ​സ് ഉ​ട​ന്‍ എ​ന്‍​ഐ​എ ഏ​റ്റെ​ടു​ക്കും

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പ് കേ​സ് ഉ​ട​ന്‍ എ​ന്‍​ഐ​എ ഏ​റ്റെ​ടു​ക്കും. ഇ​തി​നാ​യു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ തു​ട​ങ്ങി.അ​റ​സ്റ്റി​ലാ​യ പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫി തീ​
എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പ്; കേ​സ് ഉ​ട​ന്‍ എ​ന്‍​ഐ​എ ഏ​റ്റെ​ടു​ക്കും
കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പ് കേ​സ് ഉ​ട​ന്‍ എ​ന്‍​ഐ​എ ഏ​റ്റെ​ടു​ക്കും. ഇ​തി​നാ​യു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ തു​ട​ങ്ങി.

അ​റ​സ്റ്റി​ലാ​യ പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫി തീ​വ്ര​വാ​ദ ചി​ന്ത​ക​ളി​ല്‍ ആ​കൃ​ഷ്ട​നാ​യാ​ണ് കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തു​ക​യും ഇ​യാ​ള്‍​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സ് എ​ന്‍​ഐ​എ ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഡ​ല്‍​ഹി, മ​ഹാ​രാ​ഷ്ട്ര, കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും.

സാ​ക്കിര്‍ നാ​യി​ക്ക് അ​ട​ക്ക​മു​ള്ള​വ​രു​ടെ വീ​ഡി​യോ​ക​ള്‍ ഷാ​റൂ​ഖ് നി​ര​ന്ത​രം ക​ണ്ടി​രു​ന്നെ​ന്നും തീ​വ്ര ആ​ശ​യ​ങ്ങ​ളി​ല്‍ ആ​കൃ​ഷ്ട​നാ​യി​രു​ന്നെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത് കു​മാ​ര്‍ അ​റി​യി​ച്ചി​രു​ന്നു.​ക​ഴി​ഞ്ഞ ദി​വ​സം ഷാ​റൂ​ഖു​മാ​യി ബ​ന്ധ​മു​ള്ള ഒ​രാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ന്‍ കോ​ഴി​ക്കോ​ട്ടേ​യ്ക്ക് വി​ളി​പ്പി​ച്ചു എ​ന്നും വി​വ​ര​മു​ണ്ട്.

അ​തേ​സ​മ​യം കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ല്‍​ഹി​യി​ല്‍ ക്യാ​മ്പ് ചെ​യ്തി​രു​ന്ന കേ​ര​ളാ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.​നി​ല​വി​ല്‍ എ​സ്പി സോ​ജ​ന്‍ മാ​ത്ര​മാ​ണ് ഡ​ല്‍​ഹി​യി​ലു​ള്ള​ത്.
More in Latest News :