+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിഹാര്‍ വിഷമദ്യ ദുരന്തം; മരണസംഖ്യ 29 ആയി

പാറ്റ്‌ന: ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി ഉയര്‍ന്നു. വിവിധ ആശുപത്രികളിലായി 20 പേര്‍ ചികിത്സയിലുണ്ട്. സംഭവത്തിന് പിന്നാലെ വിവിധയിടങ്ങളില്‍ പ
ബിഹാര്‍ വിഷമദ്യ ദുരന്തം; മരണസംഖ്യ 29 ആയി
പാറ്റ്‌ന: ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി ഉയര്‍ന്നു. വിവിധ ആശുപത്രികളിലായി 20 പേര്‍ ചികിത്സയിലുണ്ട്.

സംഭവത്തിന് പിന്നാലെ വിവിധയിടങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 50 ലിറ്റര്‍ സ്പിരിറ്റ്, 300 ലിറ്റര്‍ വ്യാജമദ്യം, 1000 ലിറ്ററിലധികം മറ്റ് രാസപദ്ധാര്‍ഥങ്ങള്‍ എന്നിവ പിടികൂടി. റെയ്ഡുമായി ബന്ധപ്പെട്ട് 80 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

വെള്ളിയാഴ്ച രാത്രി നാടന്‍ മദ്യം കഴിച്ച തുര്‍കൗലിയ, ഹര്‍സിദ്ധി, സുഗൗലി, പഹര്‍പുര്‍ മേഖലകളിലുള്ളവരാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തുര്‍കൗലിയ, ഹര്‍സിദ്ധി, സുഗൗലി, പഹാര്‍പൂര്‍ എന്നീ പോലീസ് സ്‌റ്റേഷനുകളിലെയും രഘുനാഥ്പൂര്‍ ഔട്ട്‌പോസ്റ്റിലെയും എസ്എച്ച്ഒമാരെ സസ്‌പെന്‍ഡ് ചെയ്തതായി ഈസ്റ്റ് ചമ്പാരണ്‍ എസ്പി അറിയിച്ചു.
More in Latest News :