+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ഡാ​നി​ൽ ഏ​റ്റു​മു​ട്ട​ൽ രൂ​ക്ഷം; ഇ​യു സ്ഥാ​ന​പ​തി ആ​ക്ര​മി​ക്ക​പ്പെ​ട്ടു

ഖാ​ർ​ത്തും: ആ​ഭ്യ​ന്ത​ര ക​ലാ​പം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സു​ഡാ​നി​ല്‍ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ സ്ഥാ​നാ​പ​തി ഏ​യ്ഡ​ന്‍ ഒ​ഹ​ര ആ​ക്ര​മി​ക്ക​പ്പെ​ട്ടു. ഖാ​ർ​ത്തു​മി​ലെ വ​സ​തി​യി​ൽ വ​ച്ചാ​ണ് അ​ദ്ദേ​ഹ
സു​ഡാ​നി​ൽ ഏ​റ്റു​മു​ട്ട​ൽ രൂ​ക്ഷം; ഇ​യു സ്ഥാ​ന​പ​തി ആ​ക്ര​മി​ക്ക​പ്പെ​ട്ടു
ഖാ​ർ​ത്തും: ആ​ഭ്യ​ന്ത​ര ക​ലാ​പം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സു​ഡാ​നി​ല്‍ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ സ്ഥാ​നാ​പ​തി ഏ​യ്ഡ​ന്‍ ഒ​ഹ​ര ആ​ക്ര​മി​ക്ക​പ്പെ​ട്ടു. ഖാ​ർ​ത്തു​മി​ലെ വ​സ​തി​യി​ൽ വ​ച്ചാ​ണ് അ​ദ്ദേ​ഹം ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ൽ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍ ജോ​സ​ഫ് ബോ​രെ​ൽ ട്വീ​റ്റ് ചെ​യ്തു.

സു​ഡാ​നി​ൽ സൈ​ന്യ​വും അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​മാ​യ ആ​ർ​എ​സ്എ​ഫും (റാ​പ്പി​ഡ് സ​പ്പോ​ർ​ട്ട് ഫോ​ഴ്സ്) ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. മൂ​ന്നു​ദി​വ​സ​ത്തെ ക​ലാ​പ​ത്തി​നി​ടെ നൂ​റി​ലേ​റെ നാ​ട്ടു​കാ​ർ കൊ​ല്ല​പ്പെ​ട്ടു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രും. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണു പോ​രാ​ട്ടം ആ​രം​ഭി​ച്ച​ത്. ത​ല​സ്ഥാ​ന​മാ​യ ഖാ​ർ​ത്തു​മി​ലെ​യും മ​റ്റു ന​ഗ​ര​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ മൂ​ന്നു ദി​വ​സ​മാ​യി വീ​ടു​ക​ളി​ൽ​ത്ത​ന്നെ​യാ​ണ്.

പ്ര​ശ്നം ച​ര്‍​ച്ച​ചെ​യ്യാ​ന്‍ യു​എ​ന്‍ അ​ടി​യ​ന്ത​ര യോ​ഗം ചേ​ര്‍​ന്നി​ട്ടു​ണ്ട്. ഷെ​ല്ലാ​ക്ര​മ​ണം നേ​രി​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഖാ​ർ​ത്തു​മി​ലെ ര​ണ്ടു പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ൾ അ​ട​ച്ചു. രാ​ജ്യ​ത്തെ മ​റ്റു പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലും സൈ​ന്യ​വും ആ​ർ​എ​സ്എ​ഫും ഏ​റ്റു​മു​ട്ടു​ക​യാ​ണ്. ഖാ​ർ​ത്തു​മി​ൽ​നി​ന്ന് 350 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ മെ​റോ​വ് വ്യോ​മ​താ​വ​ള​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത​താ​യി ഇ​രു പ​ക്ഷ​വും അ​വ​കാ​ശ​പ്പെ​ട്ടു.

2021 ഒ​ക്ടോ​ബ​ർ മു​ത​ൽ പ​ട്ടാ​ള-​സി​വി​ലി​യ​ൻ സ​മി​തി ഭ​രി​ക്കു​ന്ന സു​ഡാ​നി​ൽ, അ​ധി​കാ​രം ജ​ന​കീ​യ​സ​ർ​ക്കാ​രി​നു കൈ​മാ​റു​ന്ന​ത​ട​ക്ക​മു​ള്ള വി‍​ഷ​യ​ങ്ങ​ളി​ൽ സൈ​ന്യ​വും അ​ർ​ധ​സൈ​ന്യ​വും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യ​ങ്ങ​ളാ​ണ് ഏ​റ്റു​മു​ട്ട​ലി​ൽ ക​ലാ​ശി​ച്ച​ത്. ഇ​രു​പ​ക്ഷ​വും മെ​ഷീ​ൻ ഗ​ൺ, ടാ​ങ്ക്, പീ​ര​ങ്കി എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​വും വ്യോ​മാ​ക്ര​മ​ണ​വും ന​ട​ത്തു​ന്നു.

ഇ​രു ജ​ന​റ​ൽ​മാ​രും ചേ​ർ​ന്നാ​ണ് 2021 ഒ​ക്ടോ​ബ​റി​ൽ സു​ഡാ​നി​ൽ പ​ട്ടാ​ള അ​ട്ടി​മ​റി ന​ട​ത്തി ഭ​ര​ണം പി​ടി​ച്ച​ത്. ഒ​രു ല​ക്ഷം അം​ഗ​ങ്ങ​ളു​മാ​യി സു​ഡാ​നി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന ആ​ർ​എ​സ്എ​ഫി​നെ സൈ​ന്യ​ത്തി​ൽ ല​യി​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ൽ ഇ​രു​വ​ർ​ക്കും ഇ​ട​യി​ൽ ത​ർ​ക്ക​മു​ണ്ട്. ഇ​രു നേ​താ​ക്ക​ൾ​ക്കും വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ട്.
More in Latest News :