പാറ്റ്ന: ബിഹാറിൽ അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ ഒരുസംഘമാളുകൾ ക്രൂരമായി മർദിച്ചു. വനിതാ ഉദ്യോഗസ്ഥ ഉൾപ്പടെയുള്ളവർക്കാണ് മർദനമേറ്റത്.
ബിഹ്ത മേഖലയിലെ കോയിൽവാർ പാലത്തിന് സമീപമാണ് സംഭവം. ജില്ലാ മൈനിംഗ് ഓഫീസറും രണ്ട് ഇൻസ്പെക്ടർമാരുമാണ് സ്ഥലത്തെത്തിയത്. ഇവർക്കെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ ആക്രമികൾ ഉദ്യോഗസ്ഥരെ വടികൊണ്ട് അടിക്കുകയും ഇവർക്ക് നേരെ കല്ലെറിയുകയും ചെയ്തു.
പരിക്കേറ്റ മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 44 പേർക്കെതിരെ പോലീസ് കേസെടുത്തു.