+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൂനെ​യി​ൽ പ​ര​സ്യ ബോ​ർ​ഡ് ത​ക​ർ​ന്നു​വീ​ണ് അ​ഞ്ച് പേ​ർ മ​രി​ച്ചു

പൂനെ​: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂനെ​​യി​ൽ ഭീ​മ​ൻ പ​ര​സ്യ ബോ​ർ​ഡി​ന്‍റെ ഇ​രു​മ്പ് ച​ട്ട​ക്കൂ​ട് ത​ക​ർ​ന്നു​വീ​ണ് നാ​ല് സ്ത്രീ​ക​ളു​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ
പൂനെ​യി​ൽ പ​ര​സ്യ ബോ​ർ​ഡ് ത​ക​ർ​ന്നു​വീ​ണ് അ​ഞ്ച് പേ​ർ മ​രി​ച്ചു
പൂനെ​: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂനെ​​യി​ൽ ഭീ​മ​ൻ പ​ര​സ്യ ബോ​ർ​ഡി​ന്‍റെ ഇ​രു​മ്പ് ച​ട്ട​ക്കൂ​ട് ത​ക​ർ​ന്നു​വീ​ണ് നാ​ല് സ്ത്രീ​ക​ളു​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​ന്ന് വൈ​കി​ട്ട് പിം​പ്‌​രി ചി​ൻ​ച്‌​വാ​ഡ് പ​ട്ട​ണ​ത്തി​ൽ വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മും​ബൈ - പൂനെ​ അ​തി​വേ​ഗ പാ​ത​യ്ക്ക് സ​മീ​പ​ത്തു​ള്ള രാ​വെ​ത്ത് കി​വ്‌​ലെ മേ​ഖ​ല​യ്ക്ക് സ​മീ​പ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പ്ര​ദേ​ശ​ത്ത് വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ ബോ​ർ​ഡ് ത​ക​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. മ​ഴ​യി​ൽ നി​ന്ന് ര​ക്ഷ നേ​ടാ​ൻ ബോ​ർ​ഡി​ന് കീ​ഴെ നി​ന്നി​രു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും മേ​ഖ​ല സു​ര​ക്ഷി​ത​മാ​ക്കി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :