അഹമ്മദാബാദ്: ഗുജറാത്തിലെ ബോട്ടാഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ച് മൂന്നുകോച്ചുകൾ കത്തിനശിച്ചു. ഡീസൽ-ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (ഡിഇഎംയു) ട്രെയിനിനാണ് തീപിടിച്ചത്.
എല്ലാ ദിവസവും വൈകുന്നേരം ആറിന് ധ്രംഗധ്രയിലേക്ക് പുറപ്പെടുന്ന ട്രെയിൻ കാലിയായിരുന്നു. അതിനാൽ ആർക്കും പരിക്കില്ല.
സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും വെസ്റ്റേൺ റെയിൽവേയുടെ ഭാവ്നഗർ ഡിവിഷനിലെ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ മഷൂഖ് അഹമ്മദ് പറഞ്ഞു.