+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്

തൃ​ശൂ​ർ: കൈ​പ്പ​മം​ഗ​ല​ത്ത് പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ. മൂ​ന്നു​പീ​ടി​ക ഫ്യൂ​വ​ൽ​സ് ഉ​ട​മ
പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്
തൃ​ശൂ​ർ: കൈ​പ്പ​മം​ഗ​ല​ത്ത് പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ.

മൂ​ന്നു​പീ​ടി​ക ഫ്യൂ​വ​ൽ​സ് ഉ​ട​മ കോ​ഴി​പ്പ​റ​മ്പി​ൽ മ​നോ​ഹ​ര​നെ കൊ​ല​പ്പെ​ടു​ത്തി കേ​സി​ലെ പ്ര​തി​ക​ളാ​യ ച​ളി​ങ്ങാ​ട് ക​ല്ലി​പ​റ​മ്പി​ല്‍ അ​ന​സ് (20), കൈ​പ്പ​മം​ഗ​ലം കു​ന്ന​ത്ത് വീ​ട്ടി​ല്‍ അ​ന്‍​സാ​ര്‍ (21), വ​ഴി​യ​മ്പ​ലം കു​റ്റി​ക്കാ​ട​ന്‍ സ്റ്റീ​യോ (20) എ​ന്നി​വ​ര്‍​ക്കാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി​ക​ൾ അ​ഞ്ചു​ല​ക്ഷം രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണം.

2019 സെ​പ്റ്റം​ബ​ര്‍ 15നാ​യി​രു​ന്നു സം​ഭ​വം. പ​മ്പ് അ​ട​ച്ച് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മ​നോ​ഹ​ര​നെ പ്ര​തി​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഗു​രു​വാ​യൂ​ര്‍ മ​മ്മി​യൂ​രി​ലാ​ണ് മ​നോ​ഹ​ര​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​നോ​ഹ​ര​ന്‍റെ കൈ​യി​ലെ പ​ണം ത​ട്ടി​യെ​ടു​ക്ക​ലാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ല​ക്ഷ്യം.
More in Latest News :