+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പശുക്കടത്ത് കേസ്: തൃണമൂൽ എംപി അഭിഷേക് ബാനർജിക്ക് സിബിഐ നോട്ടീസ്

കോൽക്കത്ത: പശുക്കടത്ത് കേസിൽ തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിക്ക് സിബിഐ‍യുടെ സമൻസ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന
പശുക്കടത്ത് കേസ്: തൃണമൂൽ എംപി അഭിഷേക് ബാനർജിക്ക് സിബിഐ നോട്ടീസ്
കോൽക്കത്ത: പശുക്കടത്ത് കേസിൽ തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിക്ക് സിബിഐ‍യുടെ സമൻസ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനാണ് അഭിഷേക് ബാനർജി.

അധ്യാപക നിയമന അഴിമതിക്കേസിൽ അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യാനുള്ള ഇഡി, സിബിഐ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്ത് മണിക്കൂറുകൾക്കകമാണ് പശുക്കടത്തിൽ സിബിഐ സമൻസ് അയച്ചത്.

മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നതിനിടെയാണ് അഭിഷേക് ബാനർജിക്കെതിരായ സിബിഐയുടെ തിടുക്കത്തിലുള്ള അടുത്ത നീക്കം.

കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ മദ്യനയം രൂപീകരിച്ചതിൽ അഴിമതി നടത്തിയെന്ന കേസിൽ സിബിഐ ചോദ്യം ചെയ്തിരുന്നു. അഴിമതിക്കെതിരായ പോരാട്ടത്തിൽ ആരെയും വെറുതെ വിടരുതെന്ന് സിബിഐയുടെ ഒരു പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
More in Latest News :