തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വക മാറ്റിയെന്ന കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളില്‍ വാര്‍ത്താക്കുറിപ്പിറക്കി ലോകായുക്ത. ഭിന്നവിധി ആക്ഷേപത്തില്‍ കഴമ്പില്ലെന്ന് ലോകായുക്ത പിആര്‍ഒ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
രണ്ട് ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ളതുകൊണ്ടാണ് കേസ് വിശാല ബെഞ്ചിന് കൈമാറിയത്. എന്തുകൊണ്ട് ഭിന്നവിധിയുണ്ടായെന്ന് വ്യക്തമാക്കേണ്ടതില്ല.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിലും വാര്‍ത്താക്കുറിപ്പില്‍ വിശദീകരണമുണ്ട്. തങ്ങള്‍ പങ്കെടുത്തത് പിണറായി വിജയന് വിളിച്ച ചടങ്ങിലല്ല, മുഖ്യമന്ത്രി വിളിച്ച ചടങ്ങിലാണ്.
മുഖ്യമന്ത്രിയുമായി ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് രഹസ്യ ചര്‍ച്ച നടത്തിയെന്ന ആരോപണം തെറ്റാണ്. വിരുന്നില്‍ പങ്കെടുത്തു എന്നതുകൊണ്ട് അനുകൂല വിധിയെഴുതാറില്ല.
കേസിലെ പരാതിക്കാരനെതിരെ പേപ്പട്ടി പരാമര്‍ശം നടത്തിയെന്നത് കുപ്രചാരണമാണ്. ജഡ്ജിമാര്‍ക്കെതിരെ പരാതിക്കാരനും കൂട്ടരും മാധ്യമങ്ങള്‍ വഴി അധിക്ഷേപം നടത്തി
യെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്.
ഭയമോ പ്രീതിയോ സ്നേഹമോ ശത്രുതയോ കൂടാതെ സത്യപ്രതിജ്ഞ ചെയ്ത ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നവരാണ് ലോകായുക്ത. ഏതെങ്കിലും കക്ഷികളുടെ ആഗ്രഹവും താത്പര്യവുമനുസരിച്ച് ഉത്തരവിടാന്‍ അവരെ കിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.