+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ദ്യ പ​രീ​ക്ഷ​ണ​യോ​ട്ടം പൂ​ർ​ത്തി​യാ​ക്കി വ​ന്ദേ​ഭാ​ര​ത്: ഏ​ഴ് മ​ണി​ക്കൂ​ർ 10 മി​നി​റ്റു​കൊ​ണ്ട് ക​ണ്ണൂ​രി​ൽ

കൊച്ചി: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ ആദ്യ ട്രയല്‍റണ്‍ പൂർത്തിയാക്കി. ഏഴ് മണിക്കൂർ 10 മിനിറ്റുകൊണ്ടാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തിയത്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷ
ആ​ദ്യ പ​രീ​ക്ഷ​ണ​യോ​ട്ടം പൂ​ർ​ത്തി​യാ​ക്കി വ​ന്ദേ​ഭാ​ര​ത്: ഏ​ഴ് മ​ണി​ക്കൂ​ർ 10 മി​നി​റ്റു​കൊ​ണ്ട് ക​ണ്ണൂ​രി​ൽ
കൊച്ചി: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ ആദ്യ ട്രയല്‍റണ്‍ പൂർത്തിയാക്കി. ഏഴ് മണിക്കൂർ 10 മിനിറ്റുകൊണ്ടാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തിയത്.

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട വന്ദേഭാരത് ഉച്ചയ്ക്ക് 12.20ഓടെയാണ് കണ്ണൂരിലെത്തിയത്. കൊല്ലം, കോട്ടയം, എറണാകുളം നോർത്ത്, തൃശൂർ, തിരൂർ, കോഴിക്കോട് സ്റ്റേഷനുകളിലാണ് ട്രെയിൻ നിർത്തിയത്.

പുലര്‍ച്ചെ 5.10ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട ട്രെയിന്‍ 8.28നാണ് എറണാകുളത്തെത്തിയത്. മൂന്ന് മണിക്കൂര്‍ 18 മിനിറ്റാണ് ട്രെയിന്‍ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെത്താന്‍ എടുത്ത സമയം.

കേരളത്തില്‍ ഏറ്റവും വേഗതയേറിയ ട്രെയിന്‍ എന്നറിയപ്പെടുന്ന ജനാശതാബ്ദി എക്സ്പ്രസ് എടുക്കുന്ന അതേ സമയംകൊണ്ടാണ് വന്ദേഭാരത് എറണാകുളം വരെ ഓടിയെത്തിയത്.

തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി വരുന്ന ജനാശതാബ്ദി എക്സ്പ്രസ് മൂന്ന് മണിക്കൂര്‍ 20 മിനിറ്റുകൊണ്ടാണ് സാധാരണ എറണാകുളത്തെത്തുക.
More in Latest News :