+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​രി​ക്കൊ​മ്പ​ന്‍ വി​ഷ​യം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി

ന്യൂ​ഡ​ല്‍​ഹി: അ​രി​ക്കൊ​മ്പ​ന്‍ വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് സു​പ്രീം​കോ​ട​തി​യി​ല്‍ തി​രി​ച്ച​ടി. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ കേ​ര​ളം ന​ല്‍​കി​യ അ​പ്പീ​ല്‍ സു​പ്രീം​കോ​ട​തി ത​ള്ളി
അ​രി​ക്കൊ​മ്പ​ന്‍ വി​ഷ​യം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി
ന്യൂ​ഡ​ല്‍​ഹി: അ​രി​ക്കൊ​മ്പ​ന്‍ വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് സു​പ്രീം​കോ​ട​തി​യി​ല്‍ തി​രി​ച്ച​ടി. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ കേ​ര​ളം ന​ല്‍​കി​യ അ​പ്പീ​ല്‍ സു​പ്രീം​കോ​ട​തി ത​ള്ളി. ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് തീ​രു​മാ​നം.

വി​ദ​ഗ്ധ​സ​മി​തി​യു​ടെ ശി​പാ​ര്‍​ശ​പ്ര​കാ​ര​മാ​ണ് ആ​ന​യെ പ​റ​മ്പി​ക്കു​ള​ത്തേ​യ്ക്ക് മാ​റ്റാ​ന്‍ ഹൈ​ക്കോ​ട​തി തീ​രു​മാ​നി​ച്ച​ത്. അ​തു​കൊ​ണ്ട് സം​സ്ഥാ​ന​ത്തി​ന്‍റെ ഹ​ര്‍​ജി​യി​ല്‍ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. വി​ദ​ഗ്ധ​സ​മി​തി​യു​ടെ തീ​രു​മാ​നം യു​ക്തി​സ​ഹ​മാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

പ​റ​മ്പി​ക്കു​ള​ത്തേ​ക്ക് ആ​ന​യെ മാ​റ്റു​ന്ന​ത് പ്ര​യോ​ഗി​ക​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​ടു​ക്കി​യി​ല്‍ നി​ന്ന് ആ​ന​യെ പ​റ​മ്പി​ക്കു​ള​ത്തേ​യ്ക്ക് മാ​റ്റാ​നു​ള്ള ശി​പാ​ര്‍​ശ ന​ല്‍​കി​യ​താ​രാ​ണെ​ന്ന് കോ​ട​തി ആ​രാ​ഞ്ഞു. കേ​ര​ള​ത്തി​ലെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സ​മി​തി​യി​ലു​ള്ള​തെ​ന്ന് അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

സ​ര്‍​ക്കാ​രി​ന്‍റെ പാ​ന​ല്‍ ത​ന്നെ​യ​ല്ലേ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് ചോ​ദി​ച്ചു​കൊ​ണ്ട് കോ​ട​തി ഹ​ര്‍​ജി ത​ള്ളു​ക​യാ​യി​രു​ന്നു. വി​ദ​ഗ്ധ​സ​മി​തി​യി​ലു​ള്ള​വ​രു​ടെ പേ​രു​ക​ള്‍ വാ​യി​ച്ച​തി​നു​ശേ​ഷ​മാ​ണ് കോ​ട​തി തീ​രു​മാ​നം അ​റി​യി​ച്ച​ത്.
More in Latest News :