+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​ട്ടി​ന്‍​ഡ സൈ​നി​ക ക്യാമ്പി​ലെ വെ​ടി​വ​യ്പ്പ്: സൈ​നി​ക​ന്‍ അ​റ​സ്റ്റി​ല്‍

ചണ്ഡീഗഢ്: നാ​ലു ജ​വാ​ന്‍​മാ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഭ​ട്ടി​ന്‍​ഡ സൈ​നി​ക ക്യാമ്പി​ലെ വെ​ടി​വ​യ്പ്പി​ല്‍ ഒ​രു സൈ​നി​ക​ന്‍ പി​ടി​യി​ലാ​യ​താ​യി പ​ഞ്ചാ​ബ് പോ​ലീ​സ്. കേ​സി​ല്‍ നേ​ര​ത്തെ സാ​ക്ഷി​യാ​
ഭ​ട്ടി​ന്‍​ഡ സൈ​നി​ക ക്യാമ്പി​ലെ വെ​ടി​വ​യ്പ്പ്: സൈ​നി​ക​ന്‍ അ​റ​സ്റ്റി​ല്‍
ചണ്ഡീഗഢ്: നാ​ലു ജ​വാ​ന്‍​മാ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഭ​ട്ടി​ന്‍​ഡ സൈ​നി​ക ക്യാമ്പി​ലെ വെ​ടി​വ​യ്പ്പി​ല്‍ ഒ​രു സൈ​നി​ക​ന്‍ പി​ടി​യി​ലാ​യ​താ​യി പ​ഞ്ചാ​ബ് പോ​ലീ​സ്. കേ​സി​ല്‍ നേ​ര​ത്തെ സാ​ക്ഷി​യാ​യി​രു​ന്ന ദേ​ശാ​യി മോ​ഹ​ന്‍ എ​ന്ന ജ​വാ​നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യാ​ണ് വി​വ​രം.

കൊ​ല്ല​പ്പെ​ട്ട ജ​വാ​ന്‍​മാ​ര്‍ ക​ഴി​ഞ്ഞി​രു​ന്ന ബാ​ര​ക്കി​ല്‍​നി​ന്ന് മു​ഖം മ​റ​ച്ച ര​ണ്ട് പേ​ര്‍ ഓ​ടി ര​ക്ഷ​പെ​ടു​ന്ന​താ​യി ക​ണ്ടെ​ന്ന് നേ​ര​ത്തെ ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​യാ​ള്‍ ക​ള്ളം പ​റ​ഞ്ഞ​താ​ണെ​ന്നും കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ ഇ​യാ​ളാ​ണെ​ന്നും പി​ന്നീ​ട് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​താ​യാ​ണ് വി​വ​രം.

കൊ​ല്ല​പ്പെ​ട്ട നാ​ലു പേ​രു​മാ​യു​ള്ള വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് പ​ഞ്ചാ​ബി​ലെ ഭ​ട്ടി​ന്‍​ഡ​യി​ലു​ള്ള സൈ​നി​ക കാ​മ്പി​നു​ള്ളി​ല്‍ നാ​ലു സൈ​നി​ക​ര്‍ വെ​ടി​യേ​റ്റു മ​രി​ച്ച​ത്. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സാ​ധ്യ​ത ആ​ദ്യ​ഘ​ട്ട​ത്തി​ല്‍​ത​ന്നെ സൈ​ന്യം ത​ള്ളി​യി​രു​ന്നു.
More in Latest News :