+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് 50 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍​കൂ​ടി ഇ​ന്ന് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 50 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടി ഇനി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളായി മാറും. ഇ​വ​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം രാ​വി​ലെ 11.30ന് ​തി​രു​വ​ന​ന്ത​പു​രം
സം​സ്ഥാ​ന​ത്ത് 50 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍​കൂ​ടി ഇ​ന്ന് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​കും
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 50 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടി ഇനി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളായി മാറും. ഇ​വ​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം രാ​വി​ലെ 11.30ന് ​തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷയാകും. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്‍റണി രാജു, ജി.ആര്‍. അനില്‍ എന്നിവരും പങ്കെടുക്കും. ചടങ്ങില്‍ ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരവും സമ്മാനിക്കും.

13 ജി​ല്ല​ക​ളി​ലാ​യാ​ണ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ സ​ജ്ജ​മാ​യ​ത്. തി​രു​വ​ന​ന്ത​പു​രം ഏ​ഴ്, കൊ​ല്ലം ര​ണ്ട്, പ​ത്ത​നം​തി​ട്ട നാ​ല്, ആ​ല​പ്പു​ഴ ര​ണ്ട്, കോ​ട്ട​യം ഒ​ന്ന്, ഇ​ടു​ക്കി ഒ​ന്ന്, എ​റ​ണാ​കു​ളം മൂ​ന്ന്, തൃ​ശൂ​ര്‍ മൂ​ന്ന്, പാ​ല​ക്കാ​ട് ഏ​ഴ്, മ​ല​പ്പു​റം എ​ട്ട്, കോ​ഴി​ക്കോ​ട് മൂ​ന്ന്, ക​ണ്ണൂ​ര്‍ ഒ​ന്ന്, കാ​സ​ര്‍​ഗോ​ഡ് എ​ട്ട് എ​ന്നി​ങ്ങ​നെ​യാ​ണ് പു​തു​താ​യി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കി​യ​ത്.

സം​സ്ഥാ​ന​ത്തെ 886 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ​യാ​ണ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റ്റു​ന്ന​ത്. പു​തു​താ​യി 50 എ​ണ്ണം കൂ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടെ ആ​കെ 630 കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​കും. ആ​ര്‍​ദ്രം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തി​യാ​ണ് അ​വ​യെ ജ​ന​സൗ​ഹൃ​ദ സ്ഥാ​പ​ന​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​ത്.
More in Latest News :