തൊടുപുഴ: മടക്കത്താനം കൂവേലിപ്പടിയില്‍ നിയന്ത്രണം വിട്ട പാഴ്സല്‍ വണ്ടി ഇടിച്ച് മൂന്ന് കാല്‍നടയാത്രക്കാര്‍ മരിച്ചു. കൂവേലിപ്പടി സ്വദേശികളായ മേരി, പ്രജേഷ്, ഇയാളുടെ മകൾ അൽന്ന എന്നിവരാണ് മരിച്ചത്.
രാവിലെ 8.15 ഓടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ വാഹനം കാല്‍നടയാത്രക്കാരുടെ ദേഹത്തേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രഭാതസവാരിയ്ക്ക് ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.