ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അന്വേഷണ ഏജൻസിയുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. സിബിഐ തന്നോട് 56 ചോദ്യങ്ങളാണ് ചോദിച്ചത്. എല്ലാത്തിനും താൻ ഉത്തരം നൽകിയെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യലിനു ശേഷം മടങ്ങിയ കേജരിവാൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
സിബിഐ 9.5 മണിക്കൂർ ചോദ്യം ചെയ്തു. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി. മദ്യ അഴിമതി കേസ് മുഴുവനും കെട്ടിച്ചമച്ചതാണ്. ഇത് മോശം രാഷ്ട്രീയവുമാണ്.
സിബിഐ 9.5 മണിക്കൂർ ചോദ്യം ചെയ്തു. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി. മദ്യ അഴിമതി കേസ് മുഴുവനും കെട്ടിച്ചമച്ചതാണ്. ഇത് മോശം രാഷ്ട്രീയവുമാണ്.
ആം ആദ്മി പാർട്ടിയെ അവസാനിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നു, പക്ഷേ രാജ്യത്തെ ജനങ്ങൾ ഞങ്ങളോടൊപ്പമുണ്ട്- ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. ചോദ്യം ചെയ്യലിനു വീണ്ടും വിളിപ്പിക്കുന്നതിന്റെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.#WATCH | CBI questioning conducted for 9.5 hours. Entire alleged liquor scam is fake, AAP is 'kattar imaandaar party'. They want to finish AAP but the country's people are with us...: Delhi CM Arvind Kejriwal speaks after nine hours of CBI questioning in excise policy case pic.twitter.com/ODnCGKv7R3
— ANI (@ANI) April 16, 2023